യുവതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക പന്ന്വൻ രവീന്ദ്രൻ. ദീർഘകാല പത്ര ഏജന്റായി പ്രവർത്തിച്ചുവരുന്ന സ്റ്റാച്യു രമേശിനെ വായനാ പുരസ്കാരം നൽകി ആദരിച്ചു
ആധുനിക കാലഘട്ടത്തിലെ യുവതലമുറ വായനയിൽ നിന്നും പിന്നോട്ട് പോവുകയാണെന്നും, അവരെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർതേ ബാധ്വത മുതിർന്നവരുടെതാണെന്ന് ദേശീയ വായന വേദിയുടെ വായനാദിനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പന്ന്യൻ രവീന്ദ്രൻ പറയുകയുണ്ടായി. വായിക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിലുള്ള ആളുകളെയും വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയുണ്ട മറ്റും നമുക്ക് പരിചയപ്പെടാനും അതുവഴി മനുഷ്യൻറെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് അത് പരി ഹരിക്കുന്നതിനും വേണ്ടി ഉള്ള പരിശ്രമങ്ങളിൽ ഇടപെടുവാൻ കഴിയുമെന്നും അദ്ദേഹം തുടർന്ന് പറയുകയുണ്ടായി. ദേശീയ വായനാ വേദിയുടെ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് എ .എം .കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന വായനാദിന സമ്മേളനത്തിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലമായി പത്ര മാസിക രംഗത്ത് നിസ്വാർത്ഥമായി പ്രവർത്തനം നടത്തിവരുന്ന രമേശിനെ ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ വായന പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി, പുസ്തക രചയിതാവ് വള്ളക്കടവ് ഷാഫി, പ്രൊഫസർ ഹരിദാസ്, MA ജലാൽ,മുജീബ് റഹ്മാൻ സി രവീന്ദ്രൻ ചിറയിൻകീഴ്, സ്വാഗതം നൂറുൽ ഹസൻ, ആറ്റിങ്ങൽ സുരേഷ് സുരേഷ് അനിൽകുമാർ. നബിസത്ത് . ചിത്ര, ദിന കവി, സൈനബ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ രമ സ്വാഗതവും സ്റ്റാച്ചു രമേശ് നന്ദിയും പറഞ്ഞു.