തിരുവനന്തപുരം: ഐ ടി സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുണ്ടെന്ന് ആഹ്വാനം ചെയ്ത് ലോക പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി ടെക്നോപാര്‍ക്ക്. മോട്ടോ ടൂറേഴ്സ് ആന്‍ഡ് ബൈക്കിംഗ് കമ്മ്യൂണിറ്റി ഫെഡറേഷനു(മോട്ടോഫെഡ്)മായി ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടാണ് ടെക്നോപാര്‍ക്കില്‍ പരിസ്ഥിതി ദിനം ആചരിച്ചത്. ഭാവിതലമുറയ്ക്കു കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങിന് നേതൃത്വം നല്കിയ ടെക്നോപാര്‍ക്ക് സിഇഒ റിട്ട. കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത് ഇതില്‍ പ്രധാനമാണ്. പരിസ്ഥിതിയും സാങ്കേതികവിദ്യയും തമ്മിലുള്ള സമന്വയം ആവശ്യമാണ്. പ്രകൃതിയുമായി കോര്‍ത്തിണക്കി കൊണ്ടുള്ള വികസനമാണ് ടെക്നോപാര്‍ക്കില്‍ സാധ്യമാക്കുന്നത്. ടെക്നോപാര്‍ക്കില്‍ കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് ഈ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങില്‍ റൈഡര്‍മാരെ അണിനിരത്തിയതിന് മോട്ടോഫെഡിനെ അദ്ദേഹം അഭിനന്ദിച്ചു.എക്സ് ബി എച്ച് പി കേരള, റോയല്‍ റൈഡേഴ്സ് കേരള, ഡോണ്ട്ലെസ് റോയല്‍ എക്സ്പ്ലോറേഴ്സ്, ദി റോയല്‍സ്, സ്പിന്നിംഗ് ട്രാവലേഴ്സ്, ഇന്ത്യന്‍ റോയല്‍ ക്രൂയിസേഴ്സ് തുടങ്ങിയ തിരുവനന്തപുരത്തെ ബൈക്ക് റൈഡേഴ്സ് ക്ലബ്ബുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഭൂമി പുനഃസ്ഥാപിക്കല്‍, മരുഭൂവല്‍ക്കരണം തടയല്‍, വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷി ആര്‍ജ്ജിക്കല്‍ എന്നീ സന്ദേശങ്ങളില്‍ ഊന്നിയാണ് 2024 ലെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ ഐ ടി പാര്‍ക്കായ ടെക്നോപാര്‍ക്ക് മിയാവാക്കി വനം, ബട്ടര്‍ഫ്ളൈ ഗാര്ഡന്, മഴവെള്ള സംഭരണം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാര്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ ഹരിത കാമ്പസ് എന്ന നിലയില്‍ മാതൃകയാണ്. ടെക്നോപാര്‍ക്കിലെ ഇ വി ചാര്‍ജിംഗ് സ്റ്റേഷനും ശ്രദ്ധേയമായ ചുവടുവയ്പാണ്.റിട്ട. ആര്‍മി ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ ഉമ്മന്‍ ടി ജേക്കബും സാമൂഹിക സംരംഭകനായ ആശിഷ് സിംഗും ചേര്‍ന്ന് 2022 ലാണ് മോട്ടോഫെഡ് എന്ന എന്‍ജിഒ സ്ഥാപിച്ചത്. റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, മയക്കുമരുന്ന് വിരുദ്ധ കാമ്പെയ് നുകള്‍, രാജ്യത്തിന്റെ ഐക്യം തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങളില്‍ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘സേവ് എര്‍ത്ത് റൈഡ്’ എന്നത് മോട്ടോഫെഡ് എല്ലാ വര്‍ഷവും നടത്താറുള്ള ഒരു പ്രധാന പ്രവര്‍ത്തനമാണ്.ടെക്നോപാര്‍ക്ക് മാനേജര്‍ അഡ്മിന് ആന്‍ഡ് ഐആര്‍ അഭിലാഷ് ഡിഎസ്, ജി ടെക്ക് സെക്രട്ടറിയും ടാറ്റ എല്‍ക്സി സെന്റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് മാനേജര്‍ ജോര്‍ജ് ജേക്കബ്ബ്, ടെക്നോപാര്‍ക്ക് ജീവനക്കാര്‍, ഐ ടി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.