സി പി ഐ എം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിക്കുന്ന വിജയോത്സവം 2024 സംഘടിപ്പിച്ചു
സി പി ഐ എം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അനുമോദിക്കുന്ന വിജയോത്സവം 2024 സംഘടിപ്പിച്ചു. വിജയോത്സവത്തിന്റെ ഉൽഘാടനം തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സി പി ഐ എം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജി സനൽകുമാർ അധ്യക്ഷനായിരുന്നു.
സി പി ഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, കേരള സർവ്വകലാശാല സെനറ്റ് അംഗവും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പി രാജേന്ദ്ര കുമാർ, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ചെയർമാനും സി പി ഐ എം നേതാവുമായ പുല്ലുവിള സ്റ്റാൻലി, ചലച്ചിത്ര താരവും കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ പൂജപ്പുര രാധാകൃഷ്ണൻ, ചലച്ചിത്ര സംവിധായാകനും ജനമൈത്രി സംഗീതജ്ഞനുമായ ഡോ വാഴമുട്ടം ചന്ദ്രബാബു,, വണ്ടിതടം കെ മധു, എ ജെ സുക്കാർണോ, വി അനൂപ് പൂങ്കുളം വാർഡ് കൗൺസിലർ വി പ്രമീള, കരിങ്കട രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി ശിവൻകുട്ടി സ്വാഗതവും ആർ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.