സൊസൈറ്റി ഫോർ പീപ്പിൾ റൈറ്റ്സും സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വിളപ്പിൽ മഹാത്മജി ബഡ്സ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
തിരുവനന്തപുരം : സൊസൈറ്റി ഫോർ പീപ്പിൾ റൈറ്റ്സും സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വിളപ്പിൽ മഹാത്മജി ബഡ്സ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും നൂറോളം ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ടു.വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ ഉദ്ഘാടനം നിർവഹിച്ചു.എം. എം. സഫർ അധ്യക്ഷനായിരുന്നു.ട്രസ്റ്റ് സെക്രട്ടറി ഷിജ സാന്ദ്ര,എ.ഫിലിപ്പോസ്, ഡോ. കായംകുളം
യൂനുസ്,വി.വി.ഗിരീഷ്കുമാർ, ജയകുമാർ,ഷെരീഫ് തമ്പാനൂർ, ഡോ.
ജയദേവൻ നായർ, അജയ് ചന്ദ്ര, മണികണ്ഠൻ ഉഴമലയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.സൊസൈറ്റി ഫോർ പീപ്പിൾ റൈറ്റ്സും സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വിളപ്പിൽ മഹാത്മജി ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം