സ്നേഹവും ത്വാഗവും മുറുകെ പിടിച്ച് മാതൃകാ ജീവിതം നയിക്കാൻ ജാതി മത വ്യത്യാ സമില്ലാതെ എല്ലാവർക്കും സാധ്യമാവണമെന്നും അതാണ് ബലി പെരുന്നാൾ മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ ആശയമെന്നും ദേശീയ മലയാളവേദി സംഘടിപ്പിച്ച ബലിപെരുന്നാൾ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പ്രസ്താവിച്ചു. പ്രവാചകൻ ഇബ്രാഹീമിന്റെ സമർപണത്തിന്റെ ചരിത്രമാണ് ബലി പെരുന്നാളിനുള്ളതെന്നും അദ്ദേഹംതുടർന്ന് പറഞ്ഞു. പാളയം ഇമാമം ഡോ.വി.പി സുഹൈബ് മൗലവി മന്ത്രി പി പ്രസാദിനും മറ്റ് അതിഥികൾക്കും വിശുദ്ധ ഖുർആൻ പരിഭാഷ സമ്മാനിച്ചു. മലയാള വേദി ചെയർമാൻ അഡ്വ. എ എം കെ. നൗഫൽ അദ്ധ്യക്ഷതയിൽ മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ, പാളയം ഇമാമം ഡോ. വി.പി സുഹൈബ് മൗലവി, ബിഷപ്പ് റവ. ഫാ. ഡോ റോബിൻസൺ, സ്വാമി സദ്ഗുരു അനിൽ അനന്ത ചൈതന്യ, നേമം ഷാഹുൽ ഹമീദ്, ഡോ മാളവിക, സുനിത ബുഹാരി, നൂറുൽ ഹസ്സൻ, വിനയചന്ദ്രൻ നായർ, വള്ളക്കടവ് ഷാഫി, ആറ്റിങ്ങൽ സുരേഷ്, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. ഹരിദാസ് സ്വാഗതവും സി രവീന്ദ്രൻ ചിറയൻകീഴ് നന്ദിയും പറഞ്ഞു.