ഹിദായത്ത് നഗർ റസിഡൻസ് അസോസിയേഷൻ,വണ്ടിത്തടം അതിന്റെ 12-ആം വാർഷികം 2024 ജൂൺ 23-ആം തീയതി നാലുമണിക്ക് വണ്ടിത്തടം മൊണ്ടിവിളയിൽ വെച്ച് ആഘോഷിച്ചു.റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.എം.എം അഷറഫ് അധ്യക്ഷത വഹിക്കുകയും ബഹുമാനപ്പെട്ട പുഞ്ചക്കരി വാർഡ് കൗൺസിലർ ശ്രീ.ഡി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.പൂങ്കുളം വാർഡ് കൗൺസിലർ ശ്രീമതി.വി പ്രമീള,തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജനമൈത്രി എസ്.ഐ ശ്രീ അനീഷ്,ഹരിത റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.എം വി രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എസ്.എസ്.എൽ.സി,സി.ബി.എസ്.സി എന്നിവയിൽ 10-ആം ക്ലാസിലും 12-ആം ക്ലാസിലും മികച്ച വിജയം നേടിയ ഹിദായത്ത് നഗർ റസിഡൻസ് അസോസിയേഷനിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.റസിഡൻസ് അസോസിയേഷന് നൽകിയ മികച്ച സേവനങ്ങൾക്ക് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.എം.എം അഷറഫ് തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ടീമിന് ആദരസൂചകമായി സമ്മാനിച്ചു.
ഹിദായത്ത് നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റായി ശ്രീ.എം.എം അഷറഫ്,വൈസ് പ്രസിഡന്റ് ആയി ശ്രീ.സലിൻ തപസി സെക്രട്ടറി ആയി ശ്രീ അബ്ദുൾ വാഹിദ്,ട്രഷററായി ശ്രീ.കെ.ശരവണൻ,ജോയിന്റ് സെക്രട്ടറിമാറായി ശ്രീ സനൽ കുമാർ,ശ്രീ ജമീർ എസ്.എം എന്നിവരെ തിരഞ്ഞെടുത്തു.