ഇന്ത്യ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ വിവാഹ ചടങ്ങാണിത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഒട്ടനേകം അതിഥികളാണ് വിവാഹ ആഘോഷങ്ങള്‍ക്കായി പറന്നെത്തിയിരുന്നത്, കൂടാതെ നിരവധി സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവർക്കായി പ്രത്യേക ക്രമീകരണങ്ങളും അംബാനി കുടുംബം ഏർപ്പെടുത്തിയിട്ടുണ്ട്, വരനും കുടുംബാംഗങ്ങളും പ്രത്യേകം അലങ്കരിച്ച കാറുകളിലാണ് വിവാഹ ചടങ്ങുകള്‍ക്കായി യാത്ര ചെയ്യുന്നത്.ഇന്ത്യയില്‍ ഇതുപോലെ അലങ്കരിച്ച ഒരു റോള്‍സ് റോയ്‌സ് വേറെ ഇല്ല എന്ന തരത്തിലാണ് അനന്ത് അംബാനി വിവാഹം ചടങ്ങിനായി കടന്നു പോകുന്നത് എന്നു നമുക്ക് കാണാം. വിവാഹ ചടങ്ങിനായി അണിയിച്ചൊരുക്കിയ റോള്‍സ് റോയ്സ് കലിനൻ്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്.അനന്തിൻ്റെ കലിനനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് അതിന് ലഭിച്ച വളരെ വിശിഷ്ടമായ അലങ്കാരമാണ്. വിശേഷാവസരങ്ങളില്‍ കാറുകളും മറ്റ് വാഹനങ്ങളും പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നത് ഇന്ത്യയില്‍ സർവ്വ സാധാരണമാണ്. എന്നിരുന്നാലും, ഈ സാഹചര്യത്തില്‍, സാധാരണയേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് അംബാനി എന്ന പറയേണ്ടതില്ലല്ലോ.കാറില്‍ പൂക്കള്‍ ഒട്ടിച്ചിട്ടുണ്ട്, പക്ഷേ വാഹനം മുഴുവനായി മൂടുന്ന ഒരു മാറ്റ് അല്ലെങ്കില്‍ മെഷ് പോലുള്ള ഒരു വമ്ബൻ ഷീറ്റും നമുക്ക് കാണാം . ഇത് ഒരു ഗോള്‍ഡണ്‍ ഷെയ്ഡില്‍ പൂർത്തിയാക്കിയതായും കാണാം. ഇത് യഥാർത്ഥ സ്വർണ്ണമാണെങ്കില്‍ കൂടെ ഒട്ടും അത്ഭുതപ്പെടാനില്ല.വീഡിയോകളിലും ചിത്രങ്ങളിലും നാം കാണുന്ന ഈ അലങ്കരിച്ച റോള്‍സ് റോയ്‌സ് കലിനൻ ഒരു നോമല്‍ മോഡല്‍ അല്ല, കഴിഞ്ഞ വർഷം ദീപാവലി കാലയളവില്‍ നിത അംബാനിക്ക് അംബാനി സമ്മാനിച്ച ബ്ലാക്ക് ബാഡ്ജ് എഡിഷനാണ്. ഒരു ബ്രൈറ്റ് ഓറഞ്ചിൻ്റെ മനോഹരമായ ഷേഡിലാണ് എസ്‌യുവി പൂർത്തിയാക്കിയിരിക്കുന്നത് എന്ന് നമുക്ക് കാണാം.വിവാഹത്തിന് മുമ്ബ് അതിഥികളെ ക്ഷണിക്കാൻ അനന്ത് ഇതേ കാറില്‍ യാത്ര ചെയ്യുന്നത് മുമ്ബ് ഞങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിത അംബാനിയുടെ ഫാൻ്റം VIII EWB -യും അലങ്കാരങ്ങളോടെ നമുക്ക് കാണാനാവും. ആഡംബര സലൂണിന് റോസ് ക്വാർട്‌സ് എന്ന വളരെ തനതായ ഒരു ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, കൂടാതെ വാഹനത്തിന്റെ ഇൻ്റീരിയർ ഓർക്കിഡ് വെല്‍വെറ്റ് ഷെയ്ഡിലാണ്.ഇന്റർനെറ്റില്‍ പ്രചരിക്കുന്ന മറ്റ് വീഡിയോകളില്‍, മെർസിഡീസ് മെബാക്ക് S680, മെർസിഡീസ് -ബെൻസ് V -ക്ലാസ്, മുൻ തലമുറ റേഞ്ച് റോവർ വോഗ് തുടങ്ങിയ കാറുകളും പൂക്കളുടെ വളരെ വിപുലമായ അലങ്കാരത്തോടെ അംബാനിയുടെ വസതിയില്‍ നിന്ന് പുറത്തു വരുന്നത് നമുക്ക് വീഡിയോകളില്‍ കാണാം.കല്യാണ വണ്ടിയായ കലിനനെ സംബന്ധിച്ചിടത്തോളം, ഈ കാറുകള്‍ അലങ്കരിക്കാൻ അംബാനി കുടുംബം വളരെയധികം കാശ് ചെലവഴിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. ഒരു തീം ഇതിനായി ഉണ്ടായിരിക്കും എന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, എന്നാല്‍ റോള്‍സ് റോയ്സ് കലിനനിലെ അലങ്കാരം അത്രം മികച്ചതായി തോന്നുന്നില്ല.ഇത് അല്പം ഓവറായി തോന്നുകയും കാറിൻ്റെ തനതായ സൗന്ദര്യത്തിന് ഭംഗം വരുത്തുന്നതായി പലരും അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ ഇച്ചിരെ ഓവറായാല്‍ മാത്രമേ ആളുകള്‍ ശ്രദ്ധിക്കൂ എന്ന നമ്മുടെ സിഐഡി മൂസയുടെ തത്വമാവും ഇക്കാര്യത്തില്‍ അംബാനി പിന്തുടരുന്നത് എങ്കില്‍ സംഗതി ഏറ്റിട്ടുണ്ട് എന്ന് നിസംശയം പറയാം.