അക്ഷയ് കുമാര്‍ നായകനായ ‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക് തകര്‍ന്നടിഞ്ഞു

0

സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.

എയർ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ഇത്. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാണ്‍ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകള്‍ കാണാനും വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യൂ

ഒ.ടി.ടി റിലീസായാണ് എത്തിയതെങ്കിലും സൂരറൈ പോട്രിന് ലഭിച്ച ജനപ്രീതിയാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാൻ കാരണമായത്. സർഫിറാ എന്ന പേരില്‍ അക്ഷയ് കുമാറിനെ നായകനാക്കി സുധ കൊങ്കര തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലൈ 12 ന് റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നാണ് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം വരുമാനം നേടിയത്. അക്ഷയ് കുമാറിന്റെ 15 വർഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സർഫിറയുടേതെന്ന് ഇൻഡസ്ട്രി ട്രാക്കറായ സാക്നിക് റിപ്പോർട്ട് ചെയ്തു. പ്രീബുക്കിങിലും സിനിമ പിന്നോട്ട് പോയി.

സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാർ ചിത്രങ്ങളും വൻപരാജയമായിരുന്നു. ബച്ചൻ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാൻ ഛോട്ടേ മിയാൻ തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകർന്നടിഞ്ഞു. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസില്‍ വിജയമാവുകയും ചെയ്തു.

ഷങ്കർ-കമല്‍ഹാസൻ ചിത്രം ഇന്ത്യൻ 2 നൊപ്പം റിലീസ് ചെയ്തത് സർഫിറയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ ഒട്ടേറെ സിനിമാപ്രേമികള്‍ സൂരറൈ പോട്ര് കണ്ടതുമാണ്.

പരേഷ് റാവല്‍, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് സർഫിറയിലെ മറ്റുതാരങ്ങള്‍. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഒടിടിയില്‍ തരംഗമായ സൂരറൈ പോട്രിലൂടെ 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം സൂര്യയും മികച്ച നടിയ്ക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും സ്വന്തമാക്കി. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനായിരുന്നു. ജി.വി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

You might also like

Leave A Reply

Your email address will not be published.