അണിയിച്ചൊരുക്കി അർപ്പിച്ചിടുന്നേനടിയനും കവിതയാമീ പൊൻമകളെ സരസ്വതീവരമായ്

0

കവിതയുടെ കനൽമെത്ത

ദുഃഖാന്ധമേതോ ……..ചിന്തകൾ …….

കാഴ്ച്ചകൾ, നോവുകൾ, സ്മരണകൾ,

കരൾതുളച്ചുഗ്രസൂക്ഷ്മമായ് ..തന്തുവായ് …

പ്രതിഷേധമായ്, വികാരവിക്ഷോഭമായ്,

പെരുമ്പറകൊട്ടി, ഇടനെഞ്ചിൻ വിങ്ങലായ് ,

പേറ്റുനോവിൻ മൂർഛയിൽ നിണം വാർന്നു ,

പിറവികൊള്ളുന്നോരോ കുഞ്ഞു കവിതയും .!

ഒരു വേള മംഗള ഗീതാർദ്രമായും പിന്നെ,

മറുദിനമൊരൂ പുലരിക്കുളിർപോലെയും

ഗദ്ഗദമായ്. വിതുമ്പലായ് , അതിജീവനമായ്.

ചിതറിവീഴുന്നിതാ …… അക്ഷരമണികളായ് !

ഇഴചേർന്നു പ്രണയാർദ്രമായ്, ഹിമകണമായ് ,

പ്രശാന്തമേതോ …….. പ്രഭാവിസ്മയത്താൽ !

കനൽപ്പൂക്കൾ മെല്ലെയോരോന്നായ് ജ്വലിച്ചതാ….

നിറപ്രഭയേകി പടരുന്നു തൂലിക തുമ്പിനാൽ !

ഉള്ളുലയിലുരുക്കി സ്ഫുടം ചെയ്തു പിന്നെയും

എത്രയോ …… സ്നാനത്താൽ വെടിപ്പാക്കി,

അണിയിച്ചൊരുക്കി അർപ്പിച്ചിടുന്നേനടിയനും

കവിതയാമീ പൊൻമകളെ സരസ്വതീവരമായ്.

ഷൈലജ മുനീർ

You might also like
Leave A Reply

Your email address will not be published.