അഭിജിത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അഭിജിത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

0

അഭിജിത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അഭിജിത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അഭിജിത് ഫൗണ്ടേഷൻ ചെയർമാൻ ഡോ ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ മന്ത്രിയും എം എൽ എയുമായ കടകംപള്ളി സുരേന്ദ്രനും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തല എം എൽ എ ഫാദർ മാത്യു തെങ്ങുപള്ളി (പ്രിൻസിപ്പൾ ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ )അഭിജിത് ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ നിംസ് മെഡിസിറ്റി പ്രൊ വൈസ് ചാൻസലറും എം ഡിയുമായ ഫൈസൽഖാൻ, മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാർ എന്നിവർ അഭിജിത് അനുസ്മരണ പ്രസംഗം നടത്തി. വിവിധ പദ്ധതികളുടെയും സഹായവിതരണത്തിന്റെയും ഉൽഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. മാനേജിങ് ട്രസ്റ്റി കൊട്ടുകാൽ കൃഷ്ണകുമാർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. അഭിജിത് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ സ്വാഗതം പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.