തിരുവനന്തപുരം : പാറശാല മുതൽ ഹരിപ്പാട് വരെ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ 2024-25 വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി എം. എ. വഹാബ് ചുമതലയേറ്റു. രണ്ടു പതിറ്റാണ്ടു കാലത്തെ മികച്ച സേവന പാരമ്പര്യമുള്ള എം. എ.വഹാബ് കോവിഡ് കാലത്തുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സേവനപ്രവർത്തനങ്ങൾ ഡിസ്ട്രിക്ടിൽ നടത്തിയിട്ടുണ്ട്.സേവനകാലയളവിൽ 13 കോടിയോളം രൂപ ചെലവ് വരുന്ന മിഷൻ -25 എന്ന സമഗ്രമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് ഡിസ്ട്രിക്ട് ഗവർണർ പറഞ്ഞു.
അതിൽ കേരള സർക്കാരിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നിർധനരും നിലാരംബരുമായ നൂറു കുടുംബങ്ങൾക്ക് നാല് വില്ലേജുകളിലായി 100 ഭവനങ്ങൾ നിർമിച്ചു നൽകുന്ന ‘വീട് എന്റെ സ്വപ്നം’ എന്ന പദ്ധതിയും ഉൾപ്പെടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സഹായം എത്തുന്നതും പ്രകൃതിയെ ജീവജാലങ്ങളെപ്പോലെ സംരക്ഷിക്കുന്നതുമായ 25 കർമപരിപാടികൾ ഉൾപ്പെടുന്ന
മിഷൻ 25 എന്ന പദ്ധതിയുമുണ്ട്.
റഹിം പനവൂർ
ഫോൺ : 9946584007