കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 ന് പൂജാപ്രേം അർഹയായി

0

കൊച്ചി : അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 ന് പൂജാപ്രേം അർഹയായി . സിനിമാ മേഖലയിലെ പ്രശസ്തർ പങ്കെടുത്ത ചടങ്ങിൽ പൂജപ്രേമിനെ അവാർഡ് നൽകി ആദരിച്ചു . നൂറിലധികം ഭാഷകളിൽ ആയിരത്തിലധികം ലോക പ്രശസ്തമായ ഗാനങ്ങൾ കാണാതെ ആലപിക്കുന്ന അതുല്യ പ്രതിഭയാണ് പൂജാപ്രേം . ലിംകാ റെക്കോർഡ് ,അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് , U R F വേൾഡ് റെക്കോർഡ് എന്നിവ കൂടാതെ നിരവധി അംഗീകാരങ്ങൾ പൂജയെ തേടി വന്നിട്ടുണ്ട് . ഇന്ത്യയിലും , വിദേശത്തുമായി 500 – ൽ അധികം വേദികളിൽ പൂജ സംഗീത വിസ്മയം ഒരുക്കി . മൂന്നു ഭാഷകളിൽ സിനിമയിൽ ഗാനം ആലപിച്ചു പിന്നണി ഗാനരംഗത്തും സജീവമാവുകയാണ് . എറണാകുളം സ്വദേശികളായ പ്രേംകുമാർ – സംഗീത ദമ്പതികളുടെ ഏകമകളാണ് പൂജാപ്രേം ,

https://www.youtube.com/@PoojaPremSinger/videos

You might also like

Leave A Reply

Your email address will not be published.