കഴക്കൂട്ടം ഗവ. ഹയർ സെക്കന്റ്‌റി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ യൂണിറ്റിന്റെയും വിവിധ ക്ലബ്ബുകളുടെയും  ഉത്ഘാടനം  പന്തളം ബാലൻ നിർവഹിക്കുന്നു 

0

കഴക്കൂട്ടം ഗവ. ഹയർ സെക്കന്റ്‌റി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ യൂണിറ്റിന്റെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തന ഉത്ഘാടനവും സമ്മാനദാനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ ഉത് ഘാടനം ചെയ്തു.. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു  സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഹരിത നന്ദിയും പറഞ്ഞു .സ്കൂൾ പ്രഥമ അധ്യാപിക ഷീജ ധരൺ ആമുഖപ്രഭാഷണം നടത്തി..സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്യാംജിത്ത് അധ്യക്ഷൻ ആയിരുന്നു.സ്കൂൾ എസ്. എം. സി. ചെയർ പേർസൺ മീന അനിൽ. മദർ പി. ടി. എ. പ്രസിഡന്റ് നിഷ ജയൻ സ്കൂൾ അദ്ധ്യാപകരായ വിനോദ്.എസ്. വരവിള മിനി വി. സീമ. സ്മിത പി ഐ. പ്രോഗ്രാം കോർഡിനേറ്റർ റസൽസബർമതി എന്നിവർസംസാരിച്ചു തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ നടന്നു . കൂടാതെ ലഹരിവിരുദ്ധ ദിനത്തിൽ നടത്തിയ മത്സരത്തിൽ വിജയിച്ച കുട്ടികൾക്കു പന്തളം ബാലൻ ഉപഹാരങ്ങൾ നൽകി

You might also like
Leave A Reply

Your email address will not be published.