ഡോക്ടേഴ്സ് ദിനത്തിൽ എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ ഷാഡോ ഡോക്ടർമാരായി സ്കൂൾ വിദ്യാർത്ഥികൾ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ മുഖ്യാതിഥിയായി
ജോലികളെ തിരുവനന്തപരുരം: ആശുപത്രികളിൽ ഡോക്ടർമാരുടെ തിരക്കിട്ട അടുത്തറിയാനും പ്രചോദനം നൽകുന്നതിനുമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഷാഡോ ഡോക്ടർ പദ്ധതി അവതരിപ്പിച്ച് എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിന്റെ വേറിട്ട ഡോക്ടേഴ്സ് ദിനാചരണം ശ്രദ്ധേയമായി. രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഗുജറാത്തുകാരൻ ഡോക്ടർ ഷാഡോ ഡോ. പദ്ധതിയുടെ ഗണേഷ് ഭാഗമായി ഡോക്ടറെന്ന വിശേഷിപ്പിക്കപ്പെടുന്ന ബരയ്യയായിരുന്നു മുഖ്യാതിഥി. തിരഞ്ഞെടുത്ത 180ലേറെ വിദ്യാർത്ഥികളാണ് ഡോക്ടർ വേഷത്തിൽ ഒരു ദിവസം ആശുപത്രിയിൽ ചെലവിട്ട് ചികിത്സാ മുറകളും രോഗീ പരിചരണവും ഡോക്ടർമാരുടെ ദൈനംദിന പ്രവർത്തനങ്ങളും നേരിട്ടറിഞ്ഞത്.ഭാവി ഡോക്ടർമാരായ ഈ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനാണ് ഡോ. ഗണേഷ് ബരയ്യ ഡോക്ടേഴ്സ് ദിന പരിപാടിയിൽ അതിഥിയായി എത്തിയത്. മൂന്നടി പൊക്കം മാത്രമുള്ള ഡോ. ഗണേഷ് വെല്ലുവിളികളെ അതിജീവിച്ചും, ഡോക്ടറാകാനുള്ള തന്റെ മോഹത്തിനെതിരെ ഉയർന്നു വന്ന തടസ്സങ്ങളെ നിയമപരമായി നേരിട്ടും പൊരുതി ജയിച്ചാണ് ഡോക്ടറാകായത്.
ഏതു വിജയത്തിലേക്കുള്ള പാതയിൽ ശാരീരിക വെല്ലുവിളികൾ ഒരിക്കലും ഒരു തടസ്സമല്ലെന്നും നിരന്തര പ്രതികൂല പരിശ്രമത്തിലൂടെ സാഹചര്യങ്ങളേയും മറികടക്കാനാകുമെന്നുമാണ് ഡോ. ഗണേഷിന്റെ വിജയം നൽകുന്ന പാഠമെന്ന് എസ് പി മെഡിഫോർട്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകൻ പറഞ്ഞു.ഷാഡോ ഡോക്ടർ പരിപാടി ഇതു രണ്ടാം തവണയാണ് എസ് പി ഗ്രൂപ്പ് ഓഫ് മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന ഹോസ്പിറ്റൽസ് സംഘടിപ്പിക്കുന്നത്. പ്രൊഫഷനലുകൾ നിത്യേന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, രോഗികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും നൽകുന്ന രീതികളെ കുറിച്ചും പുതിയ തലമുറയെ ബോധവൽക്കരിക്കുകയും അവരെ പ്രചോദിപ്പിക്കുകയുമാണ് ഷാഡോ ഡോക്ടർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയിന്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രമണ്യൻ പറഞ്ഞു.സി.എ ദിനം കൂടിയായിരുന്ന തിങ്കളാഴ്ച എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അംഗങ്ങൾക്കും സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇവർക്ക് ഒരു വർഷത്തെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്ന ഗോൾഡ് മെംബർഷിപ്പും വിതരണം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ ബാല, ഡോ. അതുല്യ എ ഭാഗ്യ എന്നിവരും ചടങ്ങിൽ സംസാരിച്ചു.ചികിത്സാ രംഗത്ത് സ്മാർട് ടെക്നോളജി സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുന്നിലുള്ള എസ് പി ഫോർട്ട് ഹെൽത്ത് കെയറിനു കീഴിലുള്ള എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ നിർമിത ബുദ്ധി സാങ്കേതികവിദ്യയുള്ള ത്രീഡി കാത്ത് ലാബ് ഉള്ളത്. 50ലേറെ പ്രമുഖരായ സൂപ്പർ സ്പെഷ്യലിസ്റ്റുകൾ, റോബോട്ടിക് സർജിക്കൽ ഇമേജിങ് സിസ്റ്റം, റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് സംവിധാനം തുടങ്ങി ഒട്ടേറെ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.