നാസ്കോം ഫയ:80യുടെ എവിജിസി-എക്സ്ആര്‍ സെമിനാര്‍ ജൂലൈ 10 ന്

0
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാനസമൂഹമായ നാസ്കോം ഫയ:80യുടെ ആഭിമുഖ്യത്തില്‍ ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്‍) എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
 ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്ളോര്‍ ഓഫ് മാഡ്നെസി’ല്‍ വൈകുന്നേരം 5 നാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 117-ാം പതിപ്പാണിത്.
 2030-ഓടെ 26 ബില്യണ്‍ ഡോളറിന്‍റെ വ്യവസായമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ എവിജിസി-എക്സ്ആര്‍ മേഖലയെ സെമിനാര്‍ അടയാളപ്പെടുത്തും. കേരളത്തില്‍ നിന്നുള്ള എവിജിസി-എക്സ്ആറിനെയും രാജ്യത്തുടനീളമുള്ള ഈ മേഖലയിലെ അവസരങ്ങളെയും പ്രവണതകളെയും കുറിച്ചും ആഴത്തില്‍ പരിശോധിക്കും.ടില്‍റ്റ്ലാബ്സ് സി.ഇ.ഒ നിഖില്‍ ചന്ദ്രന്‍, ഇന്ത്യന്‍ എവിജിസി ആപ്ലിക്കേഷന്‍സ് ഇക്കോസിസ്റ്റത്തിന്‍റെ പ്രമുഖ ന്യൂസ് ഹബ്ബായ അനിമേഷന്‍ എക്സ്പ്രസ് ഡോട്ട് കോമിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നേഹ മേത്ത, ഡയറക്ടര്‍ മിഷാല്‍ വാന്‍വാരി എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.എവിജിസി-എക്സ്ആറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വരുംവര്‍ഷങ്ങളില്‍ ഇത് എങ്ങനെ വളരുമെന്ന് മനസ്സിലാക്കാനും സെമിനാര്‍ അവസരമൊരുക്കും.
രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://makemypass.com/faya-port-80-beyond-reality-avgc-xr-in-action-kerala.
You might also like
Leave A Reply

Your email address will not be published.