തിരുവനന്തപുരം :-കേരളം ആസ്ഥാനമായുള്ള മുൻനിര ഇന്ത്യൻ ആയൂർവേദിക് കമ്പനിയായ പങ്കജ കസ്തൂരി ഹെർബൽസിന്റെ പ്രധാന ഉൽപ്പന്നമായ ബ്രീത്ത് ഈസി ഗ്രാന്യൂൾസിനു ഒരുകോടി ഉപഭോക്താക്കൾ.പതിനേരിലധികം ഔഷധ സസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ച് തയ്യാറാക്കിയതാണ് ബ്രീത്ത് ഈസി ഗ്രാന്യൂളുകൾ,ശ്വാസനാളത്തെ വികസിപ്പിച്ച് ശ്വസന പ്രക്രിയ സുഗമ മാക്കുന്നു.കഠിന ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും മുക്തി നൽകുന്നു.ബ്രീത്ത് ഈസിക്ക് ഒരു കോടി ഉപഭോക്താക്കളെ നേടാനായത് ഉൽപ്പന്നതിന്റെ ഫലപ്രാപ്തിയും ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസവും കൊണ്ടാണെന്ന് പങ്കജ കസ്തൂരി ഹെർബൽസ് മാനേജിംഗ് ഡയറക്ടർ ഡോ.ജെ.ഹരീന്ദ്രൻനായർ പത്രസമ്മേളനത്തിൽ പറഞ്ഞൂ.
മികച്ച നിർമ്മാണ രീതികൾ സ്വീകരിക്കുന്നതിനാണ് പങ്കജ കസ്തൂരി ഹെർബൽസ് എപ്പോഴും മുൻഗണന കൊടുക്കുന്നത്.ഇതിനാലാണ് ലോകാരോഗ്യ സംഘടന ഗുഡ് മാനു ഫാക്ച്ചറിംഗ് പ്രാക്ടീസ് നിലവാരത്തിലേക്ക് കമ്പനിയെ ഉയർത്തിയിരിക്കുന്നത്
തിരുവനന്തപുരത്തെ കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ആയിരത്തി അറുന്നൂറോളം ജീവനക്കാർ ജോലി ചെയ്യുന്നു
ഇതിൽ എഴുപതു ശതമാനവും വനിതകളാണെന്ന് ഡോ.ജെ ഹരീന്ദ്രൻ നായർ പറഞ്ഞു ഇന്ത്യക്ക്പുറമേമലേഷ്യയിലേക്കും,യൂഎഇയിലേക്കുമുള്ള കയറ്റുമതി
പകജ കസ്തൂരി തുടങ്ങിക്കഴിഞ്ഞു.
യൂഎസ്എ,കാനഡ,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കും സമീപ ഭാവിയിൽ കയറ്റുമതി നടത്തും.
മാർക്കറ്റിംഗ് ഡയറക്ടർ അരുൺ വിശാഖ്നായർ,കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർമാരായ കിഷൻ ചന്ദ്,ശ്യാംകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
You might also like