പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പി ടി എ പ്രസിഡന്റ് എം ദൗലത്ഷായുടെ അധ്യക്ഷതയിൽ കുടിയ യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം ചെയ്യ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭകുമാരി ആർ. എൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ജയ ടി വി സ്വാഗതവും ഷബീർ കെ വി കൃതജ്ഞതയും പറഞ്ഞു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 2024-25 അക്കാദമിക്ക് മാസ്റ്റർ പ്ലാൻ വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു പി ടി എ പ്രസിഡന്റ് എം ദൗലത് ഷായ്ക്ക് നൽകി പ്രകാശനം ചെയ്യ്തു. തുദർന്ന് ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ( രക്ഷാധികാരി ) എം ദൗലത് ഷാ (പി ടി എ പ്രസിഡന്റ് )സുജിത് എസ് ആർ (പി ടി എ വൈസ് പ്രസിഡന്റ് ) സുനിറ എൽ,ഫാത്തിമ എൻ ബഷീർ, സൂര്യകല എസ്. എസ്, സജ്ന. എൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ )എം പി ടി എ പ്രസിഡന്റ് ആയി ബഷീറയയെ എം പി ടി എ വൈസ് പ്രസിഡന്റ് ആയി ആസിഫയെയും തെരഞ്ഞടുത്തു.