പ്രേംനസീർ 98-ാം ജൻമദിനാഘോഷം ജൂലൈ 13 ന് : ഡോ:എം.ആർ. തമ്പാനും മണിയൻപിള്ള രാജുവിനും പുരസ്ക്കാരം

0

തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രേംസ്മൃതി എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൻമദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാകുന്നു.
ജൂലൈ 13 ശനിയാഴ്ച വൈകുന്നേരം 6.30 ന് പൂജപ്പുര ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് ആഘോഷം ഉൽഘാടനം ചെയ്യുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രേംസ്മൃതിയോടനുബന്ധിച്ച് എഴുത്തുകാരൻ ഡോ:എം.ആർ തമ്പാന് – സാഹിത്യ ശ്രേഷ്ഠ, നടൻ മണിയൻപിള്ള രാജുവിന് – ചലച്ചിത്ര ശ്രേഷ്ഠ, മലയാള മനോരമ തിരു: ബ്യൂറോ ചീഫ് സുജിത് നായർക്ക് – മാധ്യമ ശ്രേഷ്ഠ, ഗായകൻ അരവിന്ദ് വേണുഗോപാലിന് – സംഗീത പ്രതിഭ, സാമൂഹ്യ പ്രവർത്തകൻ പാളയം അശോകന് – കർമ്മ ശ്രേഷ്ഠ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ അറിയിച്ചു. പുരസ്ക്കാരങ്ങൾ ഗവർണ്ണർ സമർപ്പിക്കും.
പ്രേംനസീർ ആറാമത് ചലച്ചിത്ര പുരസ്ക്കാരങ്ങളും അന്നേ ദിവസം സമർപ്പിക്കും. അടൂർ പ്രകാശ് എം.പി., അഡ്വ വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഉദയ സമുദ്ര സി.എം.ഡി. രാജശേഖരൻ നായർ തുടങ്ങി ഒട്ടനവധി പ്രമുഖർ സംബന്ധിക്കും.
കുട്ടിക്കുപ്പായം എന്ന ചിത്രത്തിൻ്റെ 60-ാം വർഷവും ഇന്നേ ദിവസം ആഘോഷിക്കുന്നു.
ജൂറി മെമ്പർമാരായ അജയ് തുണ്ടത്തിൽ,
ജോളി മാസ് , സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.