മുൻ മന്ത്രി പി കെ കുഞ്ഞ് സാഹിബിന്റെ ജീവചരിത്രത്തിന്റെ പ്രകാശന കർമ്മം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ തലസ്ഥാനത്ത് നിർവഹിച്ചപ്പോൾ
തിരുവനന്തപുരം: യശശരീരനായ ഹാജി പി കെ കുഞ്ഞു സാഹിബ് കേരള സംസ്ഥാനത്തിന്റെ ഖജനാവിന് കരുത്തെകിയ മഹാനായിരുന്നുവെന്ന് ന്യൂനപക്ഷ ക്ഷേമ ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രസ്താവിച്ചു. പി കെ കുഞ്ഞ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പികെ കുഞ്ഞ് സാഹിബിന്റെ ജീവചരിത്ര പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. താൻ കൈകാര്യം ചെയ്തുവരുന്ന ന്യൂനപക്ഷ വക്കം ഹജ്ജ് അദ്ദേഹം സുത്യർഹമായി കൈകാര്യം ചെയ്തിട്ടുണ്ട്മന്ത്രി ഓർമ്മിപ്പിച്ചു. ജീവചരിത്ര ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എച്ച് ഷംസുദ്ദീൻ ഹാജി മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. കേരളയൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം എം കെ എ റഹീം, ജോസഫ് ബാബു ,വള്ളക്കടവ് നസീർ, കെ മഹബൂബ്, മുഹമ്മദ് ബഷീർ ബാബു, പനവൂർ റഹീം എന്നിവർ ആശംസകൾ നേർന്നു