തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അലിയാന്‍സ് സര്‍വീസസ് ഇന്ത്യയെ രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളിലൊന്നായി ആഗോള ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ രേഖപ്പെടുത്തി. ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് (ജിബിഎസ്) സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ ‘ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2024’ -ല്‍ ഒന്നായി അലിയാന്‍സ് സര്‍വീസസ് ഇന്ത്യയെ തിരഞ്ഞെടുത്തത്.
Related Posts
അലിയാന്‍സ് സര്‍വീസസിന്‍റെ ഭാഗമായ അലിയാന്‍സ് സര്‍വീസസ് ഇന്ത്യ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് പുറമെ മുംബൈ, പൂനെ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു.അലിയാന്‍സ് സര്‍വീസസ് ഇന്ത്യയിലെ തൊഴിലന്തരീക്ഷവും ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമടക്കം നിരവധി തലങ്ങളിലുള്ള തൊഴില്‍ സ്ഥാപനങ്ങളുടെ സമീപനം പഠന വിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ജീവനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളും അവലോകനങ്ങളും വിലയിരുത്തിയാണ് മികച്ച സ്ഥാപനങ്ങളെ എവറസ്റ്റ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്.2024-ലെ മികച്ച ജിബിഎസ് എംപ്ലോയര്‍ ആയി അലിയാന്‍സ് സര്‍വീസസ് ഇന്ത്യയ്ക്ക് ലഭിച്ച ഈ അംഗീകാരം അഭിമാനകരമാണെന്ന് അലിയാന്‍സ് സര്‍വീസസ് ഇന്ത്യ, മൗറീഷ്യസ്, മൊറോക്കോ, പോര്‍ച്ചുഗല്‍ മേഖലകളുടെ ചീഫ് ഡെലിവറി ഓഫീസറും അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ജിസണ്‍ ജോണ്‍ പറഞ്ഞു.ജീവനക്കാരെ വിലമതിക്കുകയും പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ക്രിയാത്മകവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ തൊഴിലിട സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലുമുള്ള അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ പ്രതിബദ്ധതയെ ഈ അംഗീകാരം അടിവരയിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആഗോളതലത്തില്‍ അലിയാന്‍സ് ഗ്രൂപ്പിന് സേവനങ്ങള്‍ ലഭ്യമാക്കുന്ന മികച്ച കേന്ദ്രങ്ങളിലൊന്നാണ് അലിയാന്‍സ് സര്‍വീസസിന്‍റെ ഭാഗമായ അലിയാന്‍സ് സര്‍വീസസ് ഇന്ത്യ. ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ്, ബിസിനസ് കണ്‍സള്‍ട്ടിംഗ്, ബിസിനസ് അനലിറ്റിക്സ്, ആക്ച്വറിയല്‍ സര്‍വീസസ്, ഓട്ടോമേഷന്‍, പിഎംഒ സര്‍വീസസ്, ബിസിനസ് ടെസ്റ്റിംഗ്, ഫിനാന്‍ഷ്യല്‍ ബിസിനസ് സര്‍വീസസ് തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്.
ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മൗറീഷ്യസ്, മൊറോക്കോ, റൊമാനിയ, സിംഗപ്പൂര്‍, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലും അലിയാന്‍സ് സര്‍വീസസ് പ്രവര്‍ത്തിക്കുന്നുണ്ട്.