റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (RAAF) തിരുവനന്തപുരം ജില്ലാ യോഗം മണക്കാട് നിസാഹാൾ അങ്കണത്തിൽ നടന്നു. രക്ഷാധികാരിയും അസിസ്റ്റൻ്റ് മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ അജീഷിൻ്റെ അദ്ധ്യക്ഷതയിൽ കൂടി. റോഡ് സുരക്ഷ, അപകടങ്ങൾ എന്നിവയെക്കുറിച്ചു ബോധവത്‌ക്കരണ സന്ദേശവുമായിട്ടുള്ള വാഹന പ്രചരണ ജാഥയുടെ വിജയത്തിനായി നടപടികൾ സ്വീകരിച്ചു. ജൂലായ് 24 – ന് തിരുവനന്തപുരത്ത് ഉത്ഘാടനം.
സിറാജുദ്ദീൻ, സുരേഷ് കുമാർ, രാജു നിസ മലപ്പുറം, മോഹൻ കുമാർ, അജയകുമാർ, സന്തോഷ്, പ്രവാസി ബന്ധു ഡോ.
എസ്. അഹമ്മദ്,വിജയകുമാർ, രവികുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു,
പോലീസ്, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശ സ്വയഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ചു പരിപാടികളാവിഷ്‌ക്കരിക്കുന്നതിനും യോഗം തീരുമാനിച്ചു.