തിരുവനന്തപുരം:പാറശാല മുതൽ ഹരിപ്പാട് വരെ ഉൾപ്പെടുന്ന
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ 2024-25 വർഷത്തെ ക്യാബിനറ്റ് സ്ഥാനാരോഹണവും 12.50 കോടിയോളം രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 21 ഞായറാഴ്ച ഉച്ചയ്‌ക്ക് 2 ന് തിരുവനന്തപുരം വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ നടക്കും.ഡിസ്ട്രിക്ട് ഗവർണർ എം. എ വഹാബ് നേതൃത്വം നൽകുന്ന ചടങ്ങിൽ ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർമാരായ വി.പി നന്ദകുമാർ, ആർ.മുരുഗൻ,മുൻ ഗവർണർമാരായ ബി. അജയകുമാർ, കെ.സുരേഷ്, ഡോ. കണ്ണൻ, വൈസ് ഗവർണർമാരായ ജയിൻ സി.ജോബ്, വി. അനിൽകുമാർ തുടങ്ങി രണ്ടായിരത്തിലധികം പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
റഹിം പനവൂർ
ഫോൺ : 9946584007