നെടുമങ്ങാട് : സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ലീഡർ കെ. കരുണാകരന്റെ ജന്മദിന സമ്മേളനം സംഘടിപ്പിച്ചു. പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മാണിക്യംവിളാകം റഷീദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. സാമൂഹിക, പൊതുപ്രവർത്തകരായ നെടുമങ്ങാട് ശ്രീകുമാർ, ഇല്യാസ് പത്താംകല്ല്, പഴവിള ജലീൽ, അഫ്സൽ വാളിക്കോട്, അബ്ദുൽസലാം. എ, എ. അജിംഷാ , സാദിക് . ഡി തുടങ്ങിയവർ സംബന്ധിച്ചു.