വിദ്യാഭ്യാസ പ്രതിഭാ സംഗമം – 2024 ഉജ്വലമായി 101 പ്രവാസികളുടെ മക്കൾക്ക് എഡ്യൂക്കേഷൻ മെരിറ്റ് അവാർഡുകൾ നല്കി പ്രവാസി കുടുംബാംഗം ട്രെക്കിംഗ് താരം സോനു സോമനേയും ആദരിച്ചു

0

എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെയും പ്രവാസി ഭാരതിയുടേയും സംയുക്താഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ ദിവസം സായാഹ്നത്തിൽ തലസ്ഥാന നഗരിയിൽ നടന്ന വിദ്യാഭ്യാസ പ്രതിഭാ സംഗമം -2024 ഉജ്ജ്വലവും വർണ്ണശബളവുമായ ചടങ്ങായി.
തിരുവനന്തപുരം സെക്രട്ടറിയേറ്റിനെതിർവശമുള്ള പത്മ കഫേ ഹാളിൽ ( ട്രിവാൻഡ്രം ഹോട്ടൽ ) നടന്ന പ്രതിഭാസംഗമം നിയമസഭാ ഡെപ്യൂട്ടി
സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്തു.എൻ. ആർ. ഐ. കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ മക്കളിൽ എസ്.എസ്.എൽ.സി- ‘ പ്ലസ് ടു എന്നിവയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ തെരഞ്ഞെടുക്കപ്പെട്ട
101 വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്ക് എഡ്യൂക്കേഷണൽ മെരിറ്റ് അവാർഡുകളും സർട്ടിഫിക്കററുകളും മെഡലുകളും ഡെപ്യൂട്ടി സ്പീക്കർ നൽകി ആദരിച്ചു. പ്രവാസി കുടുംബാംഗവും അടൂർ സ്വദേശിനിയുമായ
പ്രശസ്ത ട്രെക്കിംഗ് താരം സോനു സോമനെ ആദരിച്ചു. ആഫ്രിക്കയിൽ ട്രെക്കിംഗിന് യാത്ര തിരിക്കുന്ന സോനു സോമന് ഹൃദ്യമായ യാത്രയയപ്പും നൽകി. നിർദ്ദന കുട്ടികൾക്കുള്ള നോട്ടുബുക്കുകളുടെ
വിതരണം നോർക്കാ – റൂട്ട്സ് സി ഇ. ഒ. അജിത് കോളശ്ശേരി നിർവഹിച്ചു. പിന്നണി ഗായിക ഐശ്വര്യ എം. നായരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് കുവൈറ്റ് അഗ്നിബാധയിൽ മരണമടഞ്ഞവരുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിച്ചു. കൗൺസിൽ വനിതാ വിഭാഗം വൈസ് ചെയർമാൻ രജിതാ പ്രഭു സ്വാഗതമാശംസിച്ചു. ട്രിവാൻഡ്രം ക്ലബ് പ്രസിഡൻ്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട NRI കൗൺസിൽ വൈസ് ചെയർമാൻ ശശി. ആർ. നായരെയും NRI കുടുംബാംഗമായ വിദ്യാഭ്യാസ പ്രേരക് അവാർഡു നേടിയ
ഷെമീമ സുൽത്താനെ ( പെരുമാതുറ )യും ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. പ്രവാസിയും ഖത്തർഎവൻസ് ഗ്രൂപ്പ് ചെയർമാനുമായ നാസർ കറുകപ്പാടത്ത്, NRI കൗൺസിൽ വൈസ് ചെയർമാന്മാരായ ഡോ. ഗ്ലോബൽ ബഷീർ , ഡോ: കുര്യാത്തി ഷാജി,സജു മോൻ
തലശ്ശേരി, ഗായകൻ
വിനയചന്ദ്രൻ, ശശി ആർ. നായർ, മനു. സി. കണ്ണൂർ, പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ എ അമീർ വടകര എന്നിവർ പ്രസംഗിച്ചു.
വമ്പിച്ച ജനസദസ്സായി കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത്. പ്രവാസി കുടുംബാംഗങ്ങളായ ശ്രീലക്ഷ്മി, സൈദ സലീം, ഐശ്വര്യ എം. നായർ , ശ്രീനന്ദന , ശ്രീധന്യ എന്നിവരുടെ കരാക്കെ ഗാനമേളയും ശ്രീലക്ഷ്മിയുടെ വയലിൻ സോളയും ചടങ്ങിനെ ധന്യമാക്കി. പ്രോഗ്രാം
കോ ഓർഡിനേറ്ററും
NRI കൗൺസിൽ കൺവീനറുമായ രതീഷ് കെ. നന്ദി പ്രകാശിപ്പിച്ചു.
ദേശീയ ഗാനാലാപനത്തോടെ
സമംഗളം ചടങ്ങ് പര്യവസാനിച്ചു.

പ്രവാസി ബന്ധു ഡോ : എസ്. അഹമ്മദ്
ചെയർമാൻ
NRI കൗൺസിൽ ഓഫ് ഇന്ത്യ
Mob: 98471 3 1456

You might also like

Leave A Reply

Your email address will not be published.