വിഴിഞ്ഞത്തു എത്തിയ ആദ്യ മദർ ഷിപ്പായ സാൻഫെർണാണ്ടോക്ക് വൻ സ്വീകരണമൊരുക്കി സംസ്ഥാന സർക്കാരും അദാനി ഗ്രുപ്പും
വിഴിഞ്ഞത്തു എത്തിയ ആദ്യ മദർ ഷിപ്പായ സാൻഫെർണാണ്ടോക്ക് വൻ സ്വീകരണമൊരുക്കി സംസ്ഥാന സർക്കാരും അദാനി ഗ്രുപ്പും. വൻ ജനപങ്കാളിത്തം കൊണ്ടു ചടങ്ങ് ശ്രദ്ധേയമായി. തുറമുഖ സഹകരണവകുപ്പ് മന്ത്രി വി. എൻ വാസവന്റെ അധ്യക്ഷതയിൽ കുടിയ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യ്തു. മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, കെ. രാജൻ, ജി. ആർ. അനിൽ, സജി ചെറിയാൻ, എം. വിൻസെന്റ് എം. എൽ. എ, തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ, രാജ്യസഭ എം പി എ എ റഹിം,ഡയറക്ടർ ഓഫ് ജനറൽ ഷിപ്പിങ് ശ്യാം ജഗനാഥൻ ഐ എ എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അദാനി ഗ്രൂപ്പ് എം ഡി കരൺ അദാനി, അദാനി ഗ്രൂപ്പ് സി ഈ ഓ പ്രദീപ് ജയരാമൻ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചീഫ് സെക്രട്ടറി വി വേണു ഐ എ എസ് ചടങ്ങിന് സ്വാഗതം പറഞ്ഞു.ചടങ്ങിൽ കേന്ദ്രഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥി ആയിരുന്നു. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. ശ്രീനിവാസ് ഐ എ എസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിഴിഞ്ഞം സീപോർട്ട് എം ഡി ദിവ്യ എസ് അയ്യർ ഐ എ എസ് കൃതജ്ഞത പറഞ്ഞു.