യാഥാർത്ഥ്യങ്ങൾക്ക് നേരെ വെള്ളാപ്പള്ളി നടേശൻ കൊഞ്ഞനം കുത്തുകയാണെന്ന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ്മൗലവി അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശൻ യാഥാർത്ഥ്യങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുകയാണെന്ന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ്മൗലവി അഭിപ്രായപ്പെട്ടു.ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുപ്രചരണങ്ങളും വിദ്വേഷപ്രസ്താവനകളുംനടത്തി കേരളീയ സമൂഹത്തെ വിഷലിപ്തമാക്കുന്ന വെള്ളാപ്പള്ളിക്കെതിരിൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അഭിപ്രായപ്പെട്ടു.
സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലെ സമുദായങ്ങളുടെ പ്രാതിനിധ്യക്കണക്ക് വ്യക്തമായിരിക്കേ പ്രാതിനിധ്യക്കുറവുള്ള സമുദായങ്ങളുടെ കുറവ് പരിഹരിക്കാൻ സത്വര നടപടി സ്വീകരണമെന്നും ആവശ്യപ്പെട്ടു.