അമ്മയ്ക്കൊരുമ്മ എന്ന ഓണാഘോഷ പരിപാടി ലയൺസ് ക്ലബ് പ്രസിഡന്റ് എൻ. കെ. ജയയുടെ അദ്ധ്യക്ഷതയിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ :ഷാനിബ ബീഗം ഉത്ഘാടനം ചെയ്തു
തിരു :പൂജപ്പുര ഓൾഡേജ് ഹോമിൽ തിരുവനന്തപുരം ഫ്ലവേഴ്സ് ലയൺസ് ക്ലബ്, കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി, കാൻഫെഡ് സംയുക്തമായി സംഘടിപ്പിച്ച അമ്മയ്ക്കൊരുമ്മ എന്ന ഓണാഘോഷ പരിപാടി ലയൺസ് ക്ലബ് പ്രസിഡന്റ് എൻ. കെ. ജയയുടെ അദ്ധ്യക്ഷതയിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ :ഷാനിബ ബീഗം ഉത്ഘാടനം ചെയ്തു.
കാരുണ്യ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ലയൺ ശ്രീകുമാർ, പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല സെക്രട്ടറി ഗോപകുമാർ, ലയൺ ശശീന്ദ്രൻ, ഓൾഡേജ് ഹോം സൂപ്രണ്ട് എസ് ബിന്ദു, ലയൺ സെക്രട്ടറി സോണി ജോൺ, വിമൽ സ്റ്റീഫൻ, ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു. കാരുണ്യ പ്രസിഡണ്ട് പുഴനാട് സുധീർ, കാൻഫെഡ് സെക്രട്ടറി ഡോ: അനിൽകുമാർ, എന്നിവർ ചേർന്ന് ഓൾഡേജ് ഹോമിന് വാഷിംഗ് മെഷീൻ സമർപ്പിച്ചു. പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയുടെ അന്നം സുകൃതം പദ്ധതിയിലെ ആദ്യ ഗഡു ലയൺ ജോൺ ജി കൊട്ടറ നൽകി. ഗായകരായ സതീഷ് വിശ്വ,അജയ് വെള്ളരിപ്പണ , അജിത് എ. സി. വി., ശശീന്ദ്രൻ, പുഴനാട് സുധീർ, സോണി ജോൺ, ജയ. എൻ. കെ,എന്നിവരുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.