എസ്.കെ.പൊറ്റക്കാട് പുരസ്കാരസമർപ്പണം ഇന്ന്

0

തിരുവനന്തപുരം:എസ്.കെ പൊറ്റക്കാട് സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം ഇന്നു വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ ശ്രീ. കെ.പി .രാമനുണ്ണിയ്ക്ക് അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കും. കെ. പി. രാമനുണ്ണിയുടെ” ഹൈന്ദവം”എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. പ്രഭാവർമ്മ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ എസ്. മഹാദേവൻ തമ്പി, ഡോ. സാബു കോട്ടുക്കൽ, ശ്രീമതി റാണി പി.കെ എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ കഥ,കവിത, ബാലസാഹിത്യം, നോവൽ ,പഠനം എന്നീ മേഖലകളിൽ സമ്മാനിതരായവർക്കും രചനാമത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്കാരങ്ങൾ നൽകും. ചടങ്ങിൽവച്ച് ഓസ്റ്റിൻ അജിത്തിന് ഉജ്വലബാലപ്രതിഭാ പുര സ്കാരവും സമർപ്പിക്കും.
ഡോ. മുഞ്ഞിനാട് പത്മകുമാർ സ്വാഗതവും ശ്യാംതറമേൽ നന്ദിയും പറയും.

You might also like

Leave A Reply

Your email address will not be published.