കേരള സംസ്ഥാനത്ത് രൂപം കൊണ്ട കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ്റെ തിരുവനന്തപുരം ചാപ്റ്റർ നിലവിൽ വന്നു
കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷൻ……… ഭാരതത്തിൻ്റെ ഭരണ ഘടനയും ജനാധിപത്യവും സഹവർത്തിത്വവും മാനുഷിക മൂല്യങ്ങളും ദേശീയ ഐക്യവും ബഹുസ്വരതയും ഉൾക്കൊണ്ട് കൊണ്ടും പൗര അവകാശ സംരക്ഷണവും പൊതു നന്മയും ലക്ഷ്യമിട്ട് കൊണ്ട് കേരള സംസ്ഥാനത്ത് രൂപം കൊണ്ട കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ്റെ തിരുവനന്തപുരം ചാപ്റ്റർ നിലവിൽ വന്നു. 12.08.2024 ചൊവ്വാഴ്ച്ച Apollo Dimora ഹോട്ടലിൽ സംസ്ഥാന ചെയർമാൻ ഡോ. ഗൾഫാർ മുഹമ്മദ് അലി അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ നായർ ആമുഖ പ്രസംഗം നടത്തി.
സർവ്വശ്രീ ഗുരു രത്നം ജ്ഞാന തപസ്വി ,ഇമാം ഡോ. വി.പി.ശുഹൈബ് മൗലവി ,ഫാ: തോമസ് കയ്യാലക്കൽ, സ്വാമി അശ്വതി തിരുന്നാൾ,ഡോ. പുനലൂർ സോമരാജൻ, ഡോ.കായംകുളം യൂനുസ്, എന്നിവർ സംസാരിച്ചു.ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുഖ്യ രക്ഷാധികാരികളായി Arch Bishop Mar Beselios Climmees Katholikka Bhaava Thirumeni, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഇമാം ഡോ. വി.പി.ശുഹൈബ് മൗലവി ഡോ.പുനലൂർ സോമരാജൻ, സ്വാമി അശ്വതി തിരുനാൾ, Ennivareyum Rakshadikarikalhayi ഡോ. കായംകുളം യൂനുസ്, Prof.Dr.P. നസീർ, Ln.Dr. അബ്ദുൽ വഹാബ് എന്നിവരെയും ,ചാപ്റ്റർ പ്രസിഡൻ്റായി ശ്രീ.എം.എം.സഫർ, ജനറൽ സെക്രട്ടറിയായി ശ്രീ മണക്കാട് രാമചന്ദ്രൻ , വൈസ് പ്രസിഡൻ്റുമാരായി Rev.Fr. Thomas Kayyalakkal, Dr.A.Nizarudeen, സാജൻ വേളൂർ, ഡോ.പി.ജയദേവൻ നായർ, സെക്രട്ടറിമാരായി Dr. Thomas Panachikkala, Mukkam Palamoodu Radhakrishnan,Shajahan Panachamoodu, Convenor Shri. Sabeer Thirumala, Cordinator- Muhammed Shameer ഗാന്ധിഭവൻ , Treasurer -Dr.Vincent Daniel എന്നിവരെയും തിരഞ്ഞെടുത്തു.അടുത്ത മാസം ചേരുന്ന സമ്മേളനത്തിൽ സാമൂഹ്യ സാഹിത്യ രാഷ്ട്രീയ സാംസ്കാരിക പ്രമുഖരെ പങ്കെടുപ്പിക്കുന്നതാണ്.സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രത്യേകിച്ച് വിദ്യാർഥികളിലും യുവാക്കളിലും മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടപ്പിൽ ആക്കുമെന്നും ഭാരവാഹികൾ അറിയിച്ചു