ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ 3ആം സംസ്ഥാന വാർഷിക ആഘോഷവും ആദരിക്കൽ ചടങ്ങും കേസരി സ്മാരക ഹാളിൽ വച്ചു നടന്നു

0

ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ 3ആം സംസ്ഥാന വാർഷിക ആഘോഷവും ആദരിക്കൽ ചടങ്ങും കേസരി സ്മാരക ഹാളിൽ വച്ചു നടന്നു. ചെമ്പകശേരി ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പ്രഭാവർമ്മ ഉൽഘാടനം ചെയ്തു. സിനിമ സീരിയൽ താരം ജീജ സുരേന്ദ്രൻ തിരുവനന്തപുരം ട്രാഫിക് എസ് പി എം കെ സുൽഫിക്കർ സിനിമ പിന്നണി ഗായകൻ പന്തളം ബാലൻ, ടീവി സീരിയൽ താരം ബാലാജി സുപ്രീം കോടതി അഭിഭാഷകൻ ശ്യാംജി റാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ചടങ്ങിൽ സിനിമ താരം ജീജ സുരേന്ദ്രൻ, ടി വി സീരിയൽ താരം ബാലാജി, തിരുവനന്തപുരം ട്രാഫിക് എസ് പി എം കെ സുൽഫിക്കർ, ജിംഷാദ് (കൈരളി ടീവി )റഫീഖ് (കേരള കൗമുദി )അബ്ദുൽ റഹ്മാൻ (മലയാള ജനത ) വിജീഷ് (മലയാളം ന്യൂസ്‌ )സമീർ (ന്യൂസ്‌ മലയാളം )ഷമീർ ( 24 ന്യൂസ്‌ ഓൺ ലൈൻ )സുപ്രീം കോടതി അഭിഭാഷകൻ ശ്യാംജി റാം സിനിമ പിന്നണി ഗായകൻ പന്തളം ബാലൻ കെ സി ഷിബു, ചെമ്പകശേരി ചന്ദ്രബാബു അബൂബക്കർ (ചന്ദ്രിക )യെയും ചടങ്ങിൽ ആദരിച്ചു . കെ സി ഷിബു സ്വാഗതവുംബെറ്റസി എഡിസൺ നന്ദിയും പറഞ്ഞു. നിറവ് 2024 എന്ന പേരിൽ ആണ് ആഘോഷം സംഘടിപ്പിച്ചത്

You might also like

Leave A Reply

Your email address will not be published.