ഡോ അംബേദ്കർ വിചാരകേന്ദ്രത്തിന്റെ ഉൽഘാടനവും 78ആം സ്വാതന്ത്ര്യദിനവും വെങ്ങാനൂർ ഔവർ കോളേജിൽ വച്ച് നടന്നു
ഡോ അംബേദ്കർ വിചാരകേന്ദ്രത്തിന്റെ ഉൽഘാടനവും 78ആം സ്വാതന്ത്ര്യദിനവും വെങ്ങാനൂർ ഔവർ കോളേജിൽ വച്ച് നടന്നു.ചെയർമാൻ ഡോ റീച്ചസ് ഫെർണാണ്ടസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് സംസ്ഥാന പിന്നോക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ വി ർ ജോഷി ഉൽഘാടനം ചെയ്യ്തു.ഡോ ജവഹർ ഐ എ എസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.വൈസ് ചെയർമാൻ ജോൺ ബ്രിട്ടോ കൺവീനർ ആർ ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജനറൽ കൺവീനർ റെജി ജോയ് സ്വാഗതവും ട്രഷറർ വിഴിഞ്ഞം സഫറുള്ള ഖാൻ കൃത്ഞ്ഞതയും പറഞ്ഞു.