ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് ഗോറിറ്റീസ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദി നാഘോഷവും
ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് ഗോറിറ്റീസ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദി
നാഘോഷവും, ദേശഭക്തിസംഗമവും, പ്രതിഭാസംഗമവും ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് അന്‍സഫ് സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ എം. ജഗേന്ദ്രന്‍ സ്വാഗതവും, ജാവേദ് മുഹമ്മദ് നന്ദിയും പറഞ്ഞു. പിന്നണി ഗായകന്‍ പട്ടം സനിത്ത്, സംഗീതസംവിധായിക പ്രണവം ഷീലാമധു, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.പി. പ്രസാദ്, എം.എച്ച്. സുലൈമാന്‍, സുരേഷ്ബാബു, ആറ്റുകാല്‍ ശ്രീകണ്ഠന്‍, ഗിരിനാഥന്‍ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരതാംബയായി വേഷമിട്ട ഏഴു വയസ്സുകാരി സാഹിയ മികച്ച പ്രകടനം കാഴ്ച വെച്ചു. കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിനപ്രതിജ്ഞ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്തു. ദേശീയപതാകയും, ഗാന്ധിത്തൊപ്പിയും വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ്, ദേശഭക്തിഗാനാലാപനം തുടങ്ങിയ പരിപാടികളും അരങ്ങേറി