രാമനാട്ടുകര. നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ.അമാനുല്ല വടക്കാങ്ങര. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. വിവി ഹംസയുടെ മകള്‍ ശൈഖ ഹംസയും കോഴിക്കോട്ടെ ടി.പി.നാസര്‍, റംല നാസര്‍ ദമ്പതികളുടെ മകന്‍ മിശുആല്‍ നാസര്‍ തമ്മിലുള്ള വിവാഹം നടന്ന കെ.ഹില്‍സ് വേദിയിലെത്തിയാണ് നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ.അമാനുല്ല വടക്കാങ്ങര തന്റെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് സമ്മാനിച്ചത്.
ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ മശ്ഹൂദ് വി.സി രക്ഷാധികാരി എംടി നിലമ്പൂര്‍, വനിതാവിംഗ് എക്‌സിക്യൂട്ടീവ് അംഗം ഫാസില മശ്ഹൂദ് , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവി ഹംസ, ഡയറക്ടര്‍മാരായ റൈഹാനത് ഹംസ, ഫൈസല്‍ റസാഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.