പ്രമുഖ ലൈബ്രറികള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര

0

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര എഴുതി ലിപി പബ്‌ളിക്കേഷന്‍സ് 6 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ തന്റെ നാട്ടിലെ പ്രമുഖ ലൈബ്രറികള്‍ക്ക് സമ്മാനിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ യുടെ ദേശീയ ഉപാധ്യക്ഷനുമായ ഡോ.ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര രംഗത്ത്. വായന പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം പുതിയ തലമുറയെ പ്രചോദിപ്പിക്കലുമാണ് ഈ ഉദ്യമത്തിന് പ്രേരകമെന്ന് 

ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര പറഞ്ഞു. ലൈബ്രറികളില്‍ നിന്നുമുള്ളല പ്രതികരണം ആശാവഹമാണെന്നും
വരും ദിവസങ്ങളില്‍ കൂടുതല്‍ ലൈബ്രറികള്‍ക്ക് വിജയമന്ത്രങ്ങള്‍ പരമ്പര ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ പരമ്പര
ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകമെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് .

കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ബഷീര്‍ ചുങ്കത്തറ പുസ്തകം ഏറ്റുവാങ്ങി. ഹംസ മൗലവി പാണ്ടിക്കാട്, കേരള സ്റ്റേറ്റ് മെഡിക്കല്‍ ലാബ് ഓണേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ സൈനുല്‍ ആബിദീന്‍, എന്‍.കെ ഇബ്രാഹിം, മലപ്പുറം ഡിസ്ട്രിക്ട് പാസ്റ്റര്‍ റോയ് പി ജോര്‍ജ്. മുഹമ്മദ് അലി പിച്ചു ശിഹാബ് എന്നിവര്‍ സംബന്ധിച്ചു.

മഞ്ചേരി പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡണ്ട് ഫാറൂഖ് മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. സാബു ആധാര്‍ ഗോള്‍ഡ്, മലപ്പുറം ഡിസ്ട്രിക്ട് പാസ്റ്റര്‍ റോയ് പി ജോര്‍ജ്. ഏറനാട് താലൂക്ക് റെഡ് ക്രോസ്സ് സോസൈറ്റി സെക്രട്ടറി ഹുസൈന്‍ വല്ലാഞ്ചിറ, ജില്ലാ കാര്‍ഷിക വികസന ബാങ്ക് മുൻ പ്രസിഡന്റ് വി സുധാകരന്‍, പി കെ. മുഹമ്മദ് അലി തുറക്കൽ ശിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അരിമ്പ്ര ചേതന ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ സി.കെ.ഹംസ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി.

അരിമ്പ്ര ഗവണ്മെന്റ് യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ റഷീദ് മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി.
മലപ്പുറം ഡിസ്ട്രിക്ട് പാസ്റ്റര്‍ റോയ് പി ജോര്‍ജ് PTA പ്രസിഡന്റ്‌ എന്‍.കെ ഇബ്രാഹിം യുപി സ്‌കൂള്‍ അദ്ധ്യാപകന്‍ ഹംസ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

അരിമ്പ്ര വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് മജീദ് സാഹിബാണ് പുസ്തകം ഏറ്റുവാങ്ങിത്.

അരിമ്പ്ര സിഎച്ച് സെന്ററില്‍ നടന്ന ചടങ്ങില്‍ സിഎച്ച് സെന്റര്‍സെക്രട്ടറി എന്‍.കെ. ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി

You might also like

Leave A Reply

Your email address will not be published.