പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?

0

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് മാത്രമല്ല തകരാറിലാക്കുന്നത് ശരീരത്തിലെ മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ സാരമായി ബാധിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. ഇവയില്‍ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നവയാണ്. മുട്ടയില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നു മാത്രം.

You might also like
Leave A Reply

Your email address will not be published.