നാം ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടൊരു കാര്യം ഭക്ഷണത്തിന്‍റെ സമയക്രമം ആണ്. കഴിയുന്നതും എല്ലാ ദിവസവും ഒരേ സമയക്രമം തന്നെ ഭക്ഷണത്തിനായി പാലിക്കുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കും. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാമാണ് പ്രാഥമികമായി ഇത് സഹായിക്കുക. ജീവിതശൈലീരോഗങ്ങളുള്ളവര്‍ക്ക് ഇത് നിയന്ത്രിക്കാനും, മറ്റുള്ളവര്‍ക്ക് ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും അടക്കം മറ്റ് ഗുണങ്ങള്‍ വേറെയും ഈ ശീലം കൊണ്ട് നേടാം. ഏതായാലും ഭക്ഷണം കഴിക്കുന്ന സമയവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടൊരു വിവരം പങ്കുവയ്ക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ‘നേച്ചര്‍ കമ്മ്യൂണിക്കേഷൻസ്’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത് ഏതാണ്ട് ഒരു ലക്ഷത്തിലധികം പേരില്‍ നിന്നായി ശേഖരിച്ച വിവരങ്ങള്‍- പ്രത്യേകിച്ച് അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണത്രേ ഗവേഷകര്‍ ഈ പഠനം നടത്തിയിട്ടുള്ളത്. ശരാശരി 42 വയസ് പ്രായമുള്ളവരായിരുന്നു ഇവരെല്ലാം തന്നെ. നമ്മള്‍ ഭക്ഷണം കഴിക്കുന്ന സമയക്രമത്തിന് ഹൃദയാഘാതവുമായി (ഹാര്‍ട്ട് അറ്റാക്ക്) വരെ ബന്ധമുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഓരോ സമയത്തെ ഭക്ഷണവും പ്രധാനമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കഴിക്കുന്നവരാണെങ്കില്‍ അവരില്‍ ഹൃദയാഘാത സാധ്യത കൂടുതലായി കാണാമെന്നാണ് പഠനത്തിന്‍റെ നിഗമനം. രാവിലെ 8നോ 9നോ ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവര്‍, രാത്രി 9ന് ശേഷം അത്താഴം കഴിക്കുന്നവര്‍ എന്നിവരിലാണത്രേ ഹൃദയാഘാത സാധ്യത കൂടുതല്‍ കാണുന്നത്. അതും വിശേഷിച്ചും സ്ത്രീകളില്‍. ബ്രേക്ക്ഫാസ്റ്റ് പതിവായി കഴിക്കാത്തവരും, രാത്രിയില്‍ വൈകി അത്താഴം കഴിക്കുന്നവരുമെല്ലാം ഇന്ന് കൂടുതലാണ്. ഈയൊരു സാഹചര്യത്തില്‍ പഠനം പങ്കുവയ്ക്കുന്ന നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. നമ്മള്‍ ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു, ജോലി ചെയ്യുന്ന എന്നുള്ള കാര്യങ്ങളെല്ലാം ശരീരം കൃത്യമായി മനസിലാക്കി വയ്ക്കും. ഇതിന് അനുസരി