വയനാട് കേരളത്തിന്റെ വേദനയായി: അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി

0

 തിരുവനന്തപുരം: കുന്നിന്‍ ചരിവുകള്‍ തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് കേരളത്തില്‍ സാധാരണമായി കഴിഞ്ഞു, വയനാട് ഒരു വേദനയായി നമ്മളെയെല്ലാം ബാധിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ പറയാതിരിക്കാനൊക്കില്ലെന്ന് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി. മനുഷ്യന്റെ വിചാരം നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ്, പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും പറഞ്ഞു. ലോക മലയാളി കൗണ്‍സില്‍ 14ാം സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. മുകളിലേക്ക് നോക്കുമ്പോഴാണ് അതൊന്നും പോരാന്ന് തോന്നുന്നത്, താഴേക്ക് നോക്കണം. അപ്പോള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുതെന്നും ഓര്‍മിപ്പിച്ചു.

മലയാളികൾ ഐക്യപ്പെടുന്നത് ദുരന്തം വരുമ്പോൾ മാത്രമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. ഇനി ആ സമയത്ത് മാത്രം ഒന്നിച്ചാൽ മാത്രം മതിയാവില്ല . ദുരന്തമില്ലാതാക്കാനുള്ള മുൻകരുതലിനെക്കുറിച്ചും ബോധമാന്മാരായിരിക്കണം.

അതിന് വേൾഡ് മലയാളി കൗൺസിൽ ഇത്തരം പരിപാടികളിലൂടെ മുൻ കൈയ്യെടുക്കണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും ദുഖകരമായ നാളുകളിലൂടെ കടന്നുപോവുകയാണ്. ഒരു പാട് സ്വപ്നങ്ങളുമായി നമ്മോടൊപ്പം ജീവിച്ച സോദരങ്ങൾ ഇല്ല എന്നത് ദുഖകരമായ സത്യമാണെന്നും പറഞ്ഞു.

ഹോട്ടല്‍ ഹയാത്ത് റിജിയന്‍സിയില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ കീകാട് അധ്യക്ഷനായി. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, സൂരജ് ലാല്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടത്തിയ ഐ.വി ശശി ഹ്രസ്വചിത്ര മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അവാര്‍ഡും വിതരണം ചെയ്തു.

 

രാവിലെ നടന്ന ലീഗല്‍ ഫോറം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ അഭിഭാഷകന്‍ ജോണ്‍ എസ് . റാല്‍ഫ്, ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന മെഡിക്കല്‍ ആന്റ് ടറിസം സെമിനാര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ പി.എം നായര്‍ ഉദ്ഘാടനം ചെയ്തു. ഏകജാലക സംവിധാനം സംഘടന ഗ്ലോബല്‍ പ്രസിഡനന്റ് ജോണ്‍ മത്തായി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മപത്രം നല്‍കുന്ന ചടങ്ങ് ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിംസ് മെഡിസിറ്റിയുമായി ആരോഗ്യവിദ്യാഭ്യാസത്തിനുള്ള ധാരാണ പത്രം ഒപ്പുവെച്ചു. കെ.എ സാജു ജനറല്‍ മാനേജര്‍ നിംസ് മെഡിസിറ്റി പങ്കെടുത്തു. ജിമ്മി ലോനപ്പന്‍ സ്വാഗതം ആശംസിച്ചു. ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ എം.എ വഹാബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജിയന്‍ പ്രസിഡന്റ് കെ.പി കൃഷ്ണകുമാര്‍, യൂറോപ്പ് മേഖല പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ഡോ. മനോജ് കല്ലൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡോ. ഷറഫുദീന്‍ കടമ്പോട് നന്ദി പ്രകാശിപ്പിച്ചു.

You might also like
Leave A Reply

Your email address will not be published.