വയനാട് ദുരിതബാധിതർക്കായി സമാഹരിച്ച് അവശ്യവസ്തുക്കൾ കെഎം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീൻ മന്നാനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎസിന് കൈമാറുന്നു

0

പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കും- കെ എം വൈ എഫ്
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്കായി നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ, പ്രത്യേക പദ്ധതിക്ക് രൂപം നൽകി കെഎം വൈ എഫും പങ്കാളിയാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീൻ മന്നാനി.
ദുരിതബാധിതർക്കായി സമാഹരിച്ച അവശ്യ സാധനങ്ങളുടെ ആദ്യഘട്ടം തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി അനുകുമാരി ഐഎസിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടം സമാഹരിച്ച വിഭവങ്ങൾ തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം ജില്ലകളിലെ കളക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസുകൾ വഴി ദുരിതബാധിതർക്ക് വിതരണം ചെയ്യും.
സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീൻ മന്നാനി, പനവൂർ സഫീര്‍ ഖാൻ മന്നാനി, ഷിറാസി ബാക്കവി, വഞ്ചിയൂർ റിയാസ് മന്നാനി, റാഷിദ് പേഴുംമൂട്, അനസ് മന്നാനി, ചല്ലിമുക്ക് മൻസൂർ ബാക്കവി എന്നിവരുടെ നേതൃത്വത്തിലാണ് കൈമാറിയത്

You might also like

Leave A Reply

Your email address will not be published.