തീരാ നൊമ്പരം തളംകെട്ടി നിൽക്കുന്ന ആ വീട്ടിലേക്ക് ഞങ്ങൾ കടന്നു ചെല്ലുമ്പോൾ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. ഷുരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ വീട്ടിൽ
യുഡിഎഫ് കൺവീനർ എം.എം ഹസ്സൻജി ഇന്ന് രാവിലെ എത്തി കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേർന്നു. പ്രതികൂല കാലാവസ്ഥ മാറി തിരച്ചിലിനൊടുവിൽ അർജുനെ കണ്ടെത്തുമെന്ന പ്രതീക്ഷ തന്നെയാണ് കുടുംബത്തിനുള്ളത്.
അവിടെ നിന്നിറങ്ങിയപ്പോൾ അർജുൻ്റെ കൊച്ചുമകൻ്റെ മുഖം മനസ്സിൽ ഒരു വിങ്ങലായി നിന്നു