സംസ്ഥാനത്ത് നാളെ ഹർത്താല്‍ ആചരിക്കുമെന്ന് ആദിവാസി – ദലിത് സംഘടനകള്‍

0

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്ബത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ആണ് സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താല്‍.പട്ടികജാതി – പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച്‌ നാളെ സംസ്ഥാനത്ത് ഹർത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകള്‍ അറിയിച്ചു. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താല്‍ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയല്‍ വി. ശാമുവേല്‍ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാടിനെ ഒഴിവാക്കും.24ന് എറണാകുളം അധ്യാപക ഭവനില്‍ ശില്‍പശാല നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്‌ടി ലിസ്റ്റ് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി.ജനാർദനൻ, മലഅരയ സംരക്ഷണ സമിതി സി.ഐ.ജോണ്‍സണ്‍, പി.എ.ജോണി, പി.ആർ.സിജു എന്നിവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.