തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിലെ ഗവേഷകന്‍ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ പ്രകാശനം ചെയ്തു.
അറബി വകുപ്പില്‍ നടന്ന ചടങ്ങില്‍ യൂണിവേര്‍സിറ്റി ഭാഷാ വിഭാഗം ഡീന്‍ ഡോ. മൊയ്തീന്‍കുട്ടി എബിക്ക് ആദ്യ പ്രതി നല്‍കി ഫിനാന്‍സ് ഓഫീസര്‍ അന്‍വര്‍ വി ആണ് പുസ്തകം പ്രകാശനം ചെയ്തത്.
അറബി വകുപ്പ് മേധാവി പ്രൊഫ.ടി.എ. മജീദ് അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ. പി.ടി.സൈനുദ്ധീന്‍, ഡോ. മുനീര്‍ ഹുദവി, മുനവ്വര്‍ ഫൈറൂസ്, നാഷിദ്, ഇംതിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.