25 ദമ്പതിമാർക്ക് സമൂഹ വിവാഹം അടുത്ത വര്ഷം : വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് അപേക്ഷകൾ ക്ഷണിക്കുന്നു.
വർഷങ്ങളായി സാമൂഹ്യ സേവന മേഖലകളിൽ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് സമൂഹ വിവാഹത്തിനായി യോഗ്യരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലെ സാമ്പത്തീക പ്രതിസന്ധി നേരിടുന്ന യുവതീ യുവാക്കൾക്ക് സഹായമേകുന്നതിനായി പ്രൊവിൻസ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹം അടുത്ത വർഷം ഒക്ടോബർ 2-നു കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക.വിവാഹ ചടങ്ങിനോടനുബന്ധിച്ചു സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ. വരനും ബ്യൂട്ടീഷ്യൻ വധുവിനും സേവനങ്ങൾ, ആഡിറ്റോറിയം വാടക, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, ക്യാഷ് ഗിഫ്റ്റ് എന്നിവയെല്ലാം പ്രൊവിൻസ് സംഘടിപ്പിച്ചിട്ടുണ്ട്.MEGA “World Malayalee Council, P.O. Box No. :1, Othara P.O., Thiruvalla, Kerala-689546” എന്ന വിലാസത്തിൽ അടുത്ത വർഷം ജൂലൈ 31നു മുൻപായി ലഭിച്ചിരിക്കണം. വിവാഹത്തിനുള്ള അപേക്ഷയോടൊപ്പം വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, വിവാഹം നടത്തുവാൻ താല്പര്യമുള്ള വധു വരന്മാരുടെ സമ്മതപത്രം, പഞ്ചായത്തിൽനിന്നുമുള്ള ശുപാർശ കത്ത് എന്നിവ സമർപ്പിച്ചിരിക്കണം. രേഖകളുടെ നിജസ്ഥിതി ഉറപ്പാക്കിയ ശേഷം അർഹരായ യുവതീ യുവാക്കളെ ഈ മഹത്തായ ചടങ്ങിലേക്ക് പ്രൊവിൻസ് തിരഞ്ഞെടുക്കും.വിശദമായ വിവരങ്ങൾക്ക് worldmalayaleepp@gmail.com എന്ന ഈമെയിലിൽ കുടി ബന്ധപ്പെടാവുന്നതാണ്.