30.25 കോടി കിഫ്‌ബി ഫണ്ടിൽ നിർമ്മിക്കുന്ന കാക്കാമൂല-പൂങ്കുളം എന്നി പ്രാദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളായണി പാലത്തിന്റെ നിർമ്മാണ ഉൽഘാടനം നടന്നു
30.25 കോടി കിഫ്‌ബി ഫണ്ടിൽ നിർമ്മിക്കുന്ന കാക്കാമൂല-പൂങ്കുളം എന്നി പ്രാദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളായണി പാലത്തിന്റെ നിർമ്മാണ ഉൽഘാടനം നടന്നു. കോവളം എം എൽ അഡ്വ എം വിൻസെന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ ഡി സുരേഷ്കുമാർ, നേമം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് അഡ്വ എസ് കെ പ്രീജ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ശ്രീകുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തു മെമ്പർ ഭഗത് റൂഫസ്, നേമം ബ്ലോക്ക് പഞ്ചായത്തു മെമ്പർ കെ വസുന്ധരൻ, സ്വാഗത സംഘം രക്ഷാധികാരി പാറ ക്കുഴി സുരേന്ദ്രൻ, സ്വാഗത സംഘം രക്ഷാധികാരി കോളിയൂർ ദിവാകരൻ നായർ, കല്ലിയൂർ ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. വിജയകുമാരി, കല്ലിയൂർ ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജിത്, കല്ലിയൂർ ഗ്രാമ പഞ്ചായത്തു മെമ്പർ വി സുധർമ്മ, കല്ലിയൂർ ഗ്രാമപഞ്ചായത്തു മെമ്പർ എസ്. ശ്രീജിൻ സി പി ഐ എം നേതാവ് എസ് ആർ ശ്രീരാജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് എസ് എസ് സതികുമാരി സി പി ഐ നേതാവ് സി എസ് രാധാകൃഷ്ണൻ, ബി ജെ പി നേതാവ് സതീശൻ ജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ ആർ എഫ് ബി പ്രൊജക്റ്റ് ഡയറക്ടർ എം അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കല്ലിയൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എം സോമശേഖരൻ നായർ സ്വാഗതവും കെ ആർ എഫ് ബി എക്‌സിക്യുട്ടീവ് എഞ്ചിനീയർ രാജ്മോഹൻ തമ്പി നന്ദിയും പറഞ്ഞു.