CTCRI ശാസ്ത്രജ്ഞർക്ക് ICAR അവാർഡ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെ 96-ാമത് സ്ഥാപക ദിനാഘോഷ വേളയിൽ

0

CTCRI ശാസ്ത്രജ്ഞർക്ക് ICAR അവാർഡ്
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെ 96-ാമത് സ്ഥാപക ദിനാഘോഷ വേളയിൽ, 2024 ജൂലൈ 16-ന് ന്യൂഡൽഹി NAS കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ, ICAR-CTCRI-യിലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എ.എൻ.ജ്യോതി, ഹോർട്ടികൾച്ചർ ഡിവിഷനിലെ അഞ്ച് മികച്ച സാങ്കേതിക വിദ്യകളിൽ ഒന്നിനുള്ള അവാർഡ് മരച്ചീനി, മധുരക്കിഴങ്ങ് എന്നിവയിൽ നിന്ന് സാവധാനത്തിൽ ദഹിക്കുന്ന അന്നജം വികസിപ്പിച്ചതിനു കേന്ദ്ര കൃഷി കർഷകക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാനിൽ നിന്ന് ഏറ്റുവാങ്ങി. പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർക്ക് സാവധാനത്തിൽ ദഹിക്കുന്നതും പ്രതിരോധശേഷിയുള്ളതുമായ അന്നജം ശുപാർശ ചെയ്യുന്നു. ഈ അന്നജങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുന്നില്ല, ചെറുകുടലിൽ ആഗിരണം ചെയ്യപ്പെടുന്നില്ല; വൻകുടലിൽ എത്തുമ്പോൾ, ഈ അന്നജങ്ങൾ അഴുകലിന് വിധേയമായി കുടലിൻ്റെ ആരോഗ്യത്തിന് ആവശ്യമായ ചെറിയ ചെയിൻ ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കുന്നു. ഈ രീതിയിൽ, ഇത് ആരോഗ്യപരമായ ഗുണങ്ങളുള്ള ഒരു പ്രീബയോട്ടിക്കായി പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തെ ഐസിഎആർ-സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എ.എൻ. ജ്യോതിയും സംഘവും വളരെ പെട്ടെന്ന് ദഹിക്കുന്ന കിഴങ്ങുവർഗ്ഗ അന്നജങ്ങൾ (ഗ്ലൈസെമിക് ഇൻഡക്‌സ് 90-ൽ കൂടുതൽ ഉള്ളത്) രാസപരമായി പരിഷ്‌ക്കരിച്ചു ഇടത്തരം ഗ്ലൈസെമിക് സൂചിക (58 മുതൽ 65 വരെ) ഉള്ള അന്നജം വികസിപ്പിച്ചു. ഈ പരിഷ്‌ക്കരിച്ച അന്നജങ്ങൾ (Resistant Starches) ഉയർന്ന നിലവാരമുള്ള എമൽസിഫൈയിംഗ് ഗുണങ്ങൾ നൽകുന്നു, അതിനാൽ അവ എമൽസിഫൈയിംഗ് ഏജൻ്റുകളായും ബയോ ആക്റ്റീവ് മെറ്റീരിയലുകളുടെ ക്യാപ്‌സുലേഷനും ഉപയോഗിക്കാൻ കഴിയും. കൂടാതെ, കുറഞ്ഞ കലോറിയുള്ള പ്രവർത്തനക്ഷമമായ ഭക്ഷണ ചേരുവകളായി ഇവ പ്രയോജനപ്പെടുത്താവുന്നതാണ്. ഐസിഎആർ-സിടിസിആർഐ ശാസ്ത്രജ്ഞരായ ഡോ.ജി.ബൈജു, ഡോ.വി.രവി, ഡോ.വീണ എസ്.എസ്., ഡോ.മുത്തുരാജ്, ഡോ.പി.പ്രകാശ് എന്നിവർ വികസിപ്പിച്ച മറ്റ് ഏഴ് സാങ്കേതികവിദ്യകൾക്കുള്ള സർട്ടിഫിക്കറ്റുകളും ആഘോഷവേളയിൽ ഡയറക്ടർ ഡോ.ജി.ബൈജു ഏറ്റുവാങ്ങി.

You might also like

Leave A Reply

Your email address will not be published.