റൂത്ത് കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടി. സി. ഐ ഇൻ്റർനാഷണലിൻ്റെ കീഴിലുള്ള RCI ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവനന്തപുരം റൂത്ത് കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടി. സി. ഐ ഇൻ്റർനാഷണലിൻ്റെ കീഴിലുള്ള RCI ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ; 2024 സെപ്റ്റമ്പർ 20, 21 ( വെള്ളി, ശനി) തിയ്യതികളിൽ തിരുവനന്തപുരം പാളയത്തുള്ള Vengal and kovoor Buildings ൽ വെച്ച്; ടി. എ , ടി.സി. ഐ , സഞ്ജീവനി സംഘടനകളുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.
കാര്യപരിപാടികൾ:
സ്വാഗതം: ഡോ: അജിത ഭായി.
അനുസ്മരണം : ( മരണമടഞ്ഞ അംഗങ്ങളായ വടയാർ രമണൻ, അബ്ദുല്ല മേപ്പയ്യൂർ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.)
ഉത്ഘാടനം : ചീഫ് ഗസ്റ്റ്: ഡോ. കുഞ്ചറിയ ഐസക്ക് (മുൻ വി.സി. ടെക്നിക്കൽ യൂനിവേഴ്സിറ്റി കേരള)
ആദരിക്കൽ ചടങ്ങ് : RCI ഇന്ത്യയുടെ മുൻപ്രസിഡണ്ടും പ്രസിദ്ധ മലയാളം എഴുത്തുകാരനുമായ ഡോ:എൻ .പി ഹാഫിസ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
നന്ദി: Er: രവീന്ദ്രൻ (RCI ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ കോഡിനേറ്റർ)
ശേഷം ഡോ :ജോബി സിറിയക്കിൻ്റെ നേതൃത്വത്തിൽ ടി.സി.ഐ ശില്പശാല നടന്നു.