വഖ്‌ഫ് ഭേദഗതി ബില്ലിന് താക്കീതായി ദക്ഷിണയുടെ രാജ്ഭവൻ മാർച്ച്

0

വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി.സ്വത്തുക്കൾ കയ്യേറാനും വഖഫ് സംവിധാനങ്ങൾ അട്ടിമറിക്കാനുമുള്ള ഏതു നീക്കവും ചെറുക്കുമെന്ന താക്കീതുമായി നൂറുകണക്കിനാടുകൾ മാർച്ചിൽ അണിനിരന്നു.മാർച്ചിന് മുത്തുകോയ തങ്ങൾ, എ എം ഇർഷാദ് ബാഖവി, സക്കീർ ഈരാറ്റുപേട്ട, കെ എച്ച് മുഹമ്മദ് മൗലവി, കടയ്ക്കൽ ജുനൈദ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, സഫീർ ഖാൻ മന്നാനി, മുണ്ടക്കൈ മൂസ മൗലവി, എ എം കെ നൗഫൽ, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, വാമനപുരം നിസാറുദ്ദീൻ ബാഖവി, ആരുഡിയിൽ താജ്, മുഹമ്മദ് ഷാ മന്നാനി, ഷമീം അമാനി എന്നിവർ നേതൃത്വം നൽകി.മാർച്ചിനുശേഷം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അസ്സയ്യിദ് മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.ബ്രിട്ടീഷ് ഭരണകാലത്ത് പോലും നടക്കാത്ത വഖഫ് സ്വത്തുക്കൾക്കും സംവിധാനങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്രസർക്കാർ ബില്ലിലൂടെ നടത്തിയിരിക്കുന്നത് അദ്ദേഹം അഭിപ്രായപ്പെട്ടു.ഭരണഘടനാ തത്വങ്ങൾക്കെതിരായ ബില്ല് അറബിക്കടലിലേക്ക് വലിച്ചെറിയണം.ബില്ലിനെതിരായ പോരാട്ടം വേണ്ടിവന്നാൽ ഡൽഹിയിലേക്കും വ്യാപിപ്പിക്കുമെന്നും തൊടിയൂർ മൗലവി പറഞ്ഞു.വഖഫ്നിയമഭേദഗതി ബില്ല് കേവലം പൗരാവകാശത്തിന്റെയോ സ്വത്ത് സംരക്ഷണത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും വിശ്വാസത്തിൻറെഭാഗമാണതെന്നും മുഖ്യപ്രഭാഷണം നടത്തിയ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു.

വിശ്വാസ സംരക്ഷണത്തിനായി മരണംവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.കെ പി മുഹമ്മദ്,നദീർ മൗലവി,പാങ്ങോട് കമറുദ്ദീൻ മൗലവി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, കടുവയിൽ ഇർഷാദ് ബാഖവി, കടക്കൽ ജുനൈദ്,ഇ ലവുപാലം ഷംസുദ്ദീൻ മന്നാനി,കെ എച്ച് മുഹമ്മദ് മൗലവി,നാസിമുദ്ധീൻ മന്നാനി, സഫീർ ഖാൻ മന്നാനി, ജാഫർ ഇടുക്കി, മുണ്ടക്കയം ഹുസൈൻ മൗലവി, പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി
എന്നിവർ സംസാരിച്ചു

You might also like

Leave A Reply

Your email address will not be published.