വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിലെ ഉറുസിന് മുന്നോടിയായി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി ഓഫീസിൽ വച്ചു വാർത്താ സമ്മേളനം നടത്തി
വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിലെ ഉറുസിന് മുന്നോടിയായി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി ഓഫീസിൽ വച്ചു വാർത്താ സമ്മേളനം നടത്തി. ഒക്ടോബർ 3ആം തിയതി വ്യാഴാഴ്ച വൈകുന്നേരം 4മണിക്ക് ഭക്തി സാന്ദ്രമായ ഘോഷയാത്രയോടു കുടി ആരംഭിച്ചു വൈകുന്നേരം 6.30 ന് ഉരുസിന് കൊടിയേ റും. തുടർന്ന് രാത്രി 7 ന് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കീം അൽ ബുഖാരി തങ്ങൾ പട്ടാമ്പിയുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന ഉണ്ടാകും. തുടർന്ന് രാത്രി 8 ന് വിഴിഞ്ഞം സിറാജുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ്മുട്ടും ഉണ്ടാകും. എല്ലാദിവസവും രാത്രി 9.30 മുതൽ മതപ്രഭാഷണപരമ്പര ഉണ്ടാകും.ഒക്ടോബർ 13ആം തിയതി ശനിയാഴ്ച രാത്രി 12.30മുതൽ മഹ്ഫുസ് റിഹാൻ & സംഘം കോഴിക്കോട് അവതരിപ്പിക്കുന്ന ഇശൽ മദിനാ എന്ന പരിപാടി ഉണ്ടാകും. ഒക്ടോബർ 13ആം തിയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ചന്ദനകുടപരിപാടികൾ ആരംഭിക്കും. തുദർന്ന് രാത്രി 7.30ന് വിഴിഞ്ഞം സിറാജുൽ ഹയർ സെക്കന്ററി മദ്രസയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ്മുട്ട് ഉണ്ടാകും. തുദർന്ന് രാത്രി 9.30ന് ഖലീൽ ഹുദവിയുടെ മതപ്രഭാഷണം ഉണ്ടാകും. ഒക്ടോബർ 14ആം തിയതി തിങ്കളാഴ്ച് രാത്രി 12.30മുതൽ ഡോ കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ദഫ്മുട്ട്, അർബനമുട്ട്, മദ്ഹ് ഗാനങ്ങൾ, നഅത്, ഖറാലി എന്നിവ ഉണ്ടോകും. തുടർന്നു പുലർച്ചെ 4.30മുതൽ പട്ടണ പ്രദക്ഷീണം ഉണ്ടാകും. തുദർന്ന് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കീം അൽ ബുഖാരി തങ്ങൾ പട്ടാമ്പിയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം ഉണ്ടാകും. തുദർന്ന് ദുആക്ക് ശേഷം അന്നദാനത്തോടുകുടി ഈ വർഷത്തെ ഉറുസ് പരിപാടികൾ പരിശ്മാപ്‌തിയാകും. ഒക്ടോബർ 3 മുതൽ 14 വരെ ജില്ലയിലെ വിവിധ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മൂഹിയുദ്ധീൻ പള്ളിയിലേക്ക് ആവഷ്യാനുസരണം ബസ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. വാർത്താ സമ്മേളനത്തിൽ വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് പ്രസിഡന്റ് യു മുഹമ്മദ് ഷാഫിയും സെക്രട്ടറി എ ആർ അബുസാലിഹും പങ്കെടുത്തു.