നെടുമങ്ങാട്.കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച തൊഴിൽ സാധ്യത വർദ്ധിപ്പിച്ചതായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർഎ.നിസാമുദ്ദീൻഐ എഎസ് അഭിപ്രായപ്പെട്ടു. സഹകരണ മേഖലയിൽ തൊഴിൽ സാധ്യതകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. മൂഴിയിൽ റെസിഡൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽആനാട് ജയചന്ദ്രൻ, കന്യാകുളങ്ങര ഷാജഹാൻ , കെ സോമശേഖരൻ നായർ,നെടുമങ്ങാട് ശ്രീകുമാർ,
നെടുമങ്ങാട് എം നസീർ, പനവൂർ ഹസ്സൻ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, കെ വിജയകുമാരി, ഇല്യാസ് പത്താം കല്ല്, ഹംസ മൗലവി,
കെ ശശിധരൻ, എൻ എ സജീന ബീവി,പറയങ്കാവ് സലിം, മുക്കിക്കടയിൽ സയിദത്തു ബീവി, ഒ.ഗീതാ കുമാരി, വിദ്യാധരൻ, നോബിൾ,
ഹാഫിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു
You might also like