സിനിമ നയരൂപീകരണവും, ഹേമ ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്നീ ഷൻസ് അസോസിയേഷൻ (taintu) യും സംയുക്തമായി സമർപ്പിക്കുന്ന നിവേദനം
സിനിമ നയരൂപീകരണവും, ഹേമ ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച് മാക്ട ഫെഡറേഷനും, ഇൻഡിപെഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്നീ ഷൻസ് അസോസിയേഷൻ (taintu) യും സംയുക്തമായി സമർപ്പിക്കുന്ന നിവേദനം.സിനിമ വ്യവസായ രംഗത്തെ രണ്ട് പ്രധാന സംഘടനകളായ മാക്ട ഫെഡ റേഷനും, ഇ (ഐ.എൻ.റ്റി.യു.സി.) യും സംയുക്തമായി യോഗം ചേർന്ന് സിനിമ വ്യവസായ രംഗത്തെ തൊഴിൽ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ച തിൻ പ്രകാരം സമർപ്പിക്കുന്ന നിവേദനം.കേരള സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ പ്രത്യക്ഷമായും പരോ ക്ഷമായും തൊഴിൽ നേടുന്ന ഒരു വ്യാവസായ ശൃംഖലയാണ് സിനിമ മേഖല. ഈ രംഗത്ത് നിലനിൽക്കുന്ന അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും, എല്ലാവർക്കും തൊഴിലും, വേതനവും ഉറപ്പാക്കുന്നതിനും വേണ്ടി രൂപീകരിച്ച സംഘടനകളാണ് മാക്ട ഫെഡറേഷനും ഇ (ഐ.എൻ.റ്റി.യു.സി.) യും4000 ത്തോളം അംഗങ്ങളും ഉള്ള ഈ സംഘടനകൾ ഇന്നേവരെ സിനിമയുടെ ഉന്നമനത്തിന് വേണ്ടിയും അതിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമകാര്യങ്ങൾക്ക് വേണ്ടിയുമാണ് പ്രവർത്തിച്ചു വരുന്നത്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ ഈ രണ്ട് സംഘടനകളെയും സർക്കാരിന്റെ സിനിമ സംബന്ധമായ എല്ലാ ചർച്ചക ളിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നു.അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിലും, നടി ആക്രമിക്കപ്പെട്ട കേസിൽ വനിതാ കമ്മീഷനുമായി സഹകരിക്കുന്നതിലും മാക്ടയും, ഇപ്റ്റയും എന്നും മുന്നിലുണ്ടായിരുന്നു. എന്നാൽ പിന്നീട് യാതൊരു കാരണവും കൂടാതെ ഈ സംഘടനകളെ എല്ലാ കൂടിയാലോചനാ സമിതികളിൽ നിന്നും വളരെ ബോധപൂർവ്വം ഒഴിവാക്കി.ആയതിനാൽ ഞങ്ങൾ സംയുക്തമായി ഉന്നയിക്കുന്ന താഴെ പറയുന്ന ആവശ്യ ങ്ങൾ അംഗീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥി ക്കുന്നു.