സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോ,ഭാരത് മ്യൂസിക്ക് അക്കാഡമി ഉദ്ഘാടനം സെപ്റ്റംബർ 25 ന്

0

നെടുമങ്ങാട് : ചുള്ളിമാനൂർ കരിങ്കട സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോയുടെയും ഭാരത് മ്യൂസിക്ക് അക്കാഡമിയുടെയും
ഉദ്ഘാടനം സെപ്റ്റംബർ 25 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും.
സ്റ്റുഡിയോ ഉദ്ഘാടനം മന്ത്രി
അഡ്വ. ജി ആർ അനിൽ നിർവഹിക്കും.
ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരിക്കും.
നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ശ്രീജ
മ്യൂസിക്ക് അക്കാഡമി ലോഗോ പ്രകാശനം നിർവഹിക്കും.


ഹുസൈൻ മെമ്മോറിയൽ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഷൈല ബീഗം
ലോഗോ സ്വീകരിക്കും.
മ്യൂസിക്ക് അക്കാഡമിയുടെ ഉദ്ഘാടനം
ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ നിർവഹിക്കും.സിയാൻ മ്യൂസിക്ക് ഡയറക്ടർ ഷംനാദ് ഭാരത് ലോഗോ സ്വീകരിക്കും.വാർഡ് കൗൺസിലർ എസ്. ബിന്ദു,
സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു,
പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ,
ചലച്ചിത്ര സംവിധായകരായ
ആർ. എസ് വിമൽ,
വി.സി അഭിലാഷ്,
പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ,
എം.കെ സൈനുൽ ആബ്ദീൻ,
എം.എ ഷഹനാസ്,
എൽ ജയകുമാരി,
റഹിം പനവൂർ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് 4 മണിമുതൽ ഗാനമേളയും ഉണ്ടാകും.

 

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.